ഉപ്പുതറ സർക്കാർ ആശുപത്രി പൊതുജനങ്ങളുടെ സേവന സന്നദ്ധതയിൽ മാതൃകയാവുന്നു. ആശുപത്രിയുടെ മികവിനായി സുമനസുകൾ കയ്യയച്ച് സംഭാവനകൾ നൽകുകയാണ്.
ഉപ്പുതറ സർക്കാർ ആശുപത്രി പൊതുജനങ്ങളുടെ സേവന സന്നദ്ധതയിൽ മാതൃകയാവുന്നു. ആശുപത്രിയുടെ മികവിനായി സുമനസുകൾ കയ്യയച്ച് സംഭാവനകൾ നൽകുകയാണ്. ആശുപത്രിക്ക് വേണ്ട ബഡ്ഷീറ്റുകൾ 3 വ്യക്തികൾ ചേർന്ന് കൈമാറി. ഉപ്പുതറ കാക്കത്തോട് മുറിഞ്ഞ കല്ലിൽ ശോശാമ്മ മത്തായി ബഡ്ഷീറ്റ് ഡോ മിനി മോഹന് കൈ മാറി.ഒരു ഘട്ടത്തിൽ പ്രവർത്തനം നിലച്ച് പോയ ഉപ്പുതറയിലെ സർക്കാർ ആശുപത്രി 6 മാസം മുമ്പാണ് പഴയ നിലയിലയിലേക്ക് പിച്ചവെക്കാൻ തുടങ്ങിയത്. പുതിയ സിവിൽ സർജൻ എത്തിയതോടെ ശ്വാസം നിലക്കാറായ ആശുപത്രിക്ക് ജീവശ്വാസമായി.
ഡോക്ടർക്ക് മുന്നിൽ വലിയ വെല്ല് വിളിയാണ് ഉണ്ടായിരുന്നത്. ആശുപത്രിക്ക് വേണ്ട ഉപകരണങ്ങൾ മറ്റ് സാമഗ്രികൾ എല്ലാം സുമനസുകളെ കണ്ടെത്തി എത്തിച്ചു. ഒ പി സാധാരണ നിലയിലാക്കിയ ശേഷം ആരംഭിച്ച കിടത്തി ചികിത്സക്കും ബഡ്ഷീറ്റിൻ്റെ അഭാവം തിരിച്ചടിയായി. ഉപ്പുതറയുടെ വികസനത്തിന് എന്നും മുന്നിലുള്ള ഉപ്പുതറ കാക്കത്തോട് മുറിഞ്ഞ കല്ലിൽ സുനിൽ, മണ്ണഞ്ചേരി ജോളി, ഉപ്പുതറ ടൗണിലെ തകിടിയേൽ ടെക്സ്റ്റൈൽസ് എന്നിവർ ചേർന്ന് ആശുപത്രിക്ക് വേണ്ട ബഡ് ഷീറ്റുകൾ, പില്ലോ കവറുകൾ എന്നിവ എത്തിച്ച് നൽകി.
ആശുപത്രിയിൽ കിടപ്പ് രോഗികളായി എത്തുന്നവർ ബഡ്ഷീറ്റുകൾ വീട്ടിൽ നിന്നും എത്തിക്കേണ്ട അവസ്ഥക്കാണ് മാറ്റം ഉണ്ടായത്. സമൂഹത്തിന് നന്മ ചെയ്യാനുള്ള മനസുണ്ടെങ്കിൽ മാത്രമെ നാടും നാട്ടുകാരും വളരൂ. ഇവരുടെ നല്ല മനസിന് ആശുപത്രി വികസന സമിതിക്ക് വേണ്ടി ഡോ മിനി മോഹൻ നന്ദി പറഞ്ഞു.



