നിലവിൽ വൈദ്യുതി നിരക്ക് കൂട്ടില്ല; മഴ പെയ്തില്ലെങ്കിൽ പ്രതിസന്ധി;  മന്ത്രി കെ.കൃഷ്ണൻകുട്ടി

Aug 15, 2023 - 15:33
 0
നിലവിൽ വൈദ്യുതി നിരക്ക് കൂട്ടില്ല; മഴ പെയ്തില്ലെങ്കിൽ പ്രതിസന്ധി;  മന്ത്രി കെ.കൃഷ്ണൻകുട്ടി
This is the title of the web page

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് നിലവിൽ കൂട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. അന്തിമ തീരുമാനം നാളത്തെ വൈദ്യുതി ബോർഡ് യോഗത്തിനു ശേഷമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ‘‘വൈദ്യുതി നിരക്ക് വർധന ബോർഡോ സർക്കാരോ അല്ല തീരുമാനിക്കുന്നത്. റെഗുലേറ്റർ കമ്മിഷൻ അംഗീകരിച്ചാൽ മാത്രമേ തീരുമാനമുണ്ടാകൂ. നിലവിൽ അത് പരിഗണനയിലില്ല.ഡാമുകളില്‍ ജലനിരപ്പ് കുറവായതിനാല്‍ മഴ പെയ്തില്ലെങ്കില്‍ പ്രതിസന്ധി കൂടും. രണ്ടു ദിവസം മഴ പെയ്താൽ നിരക്കു കൂട്ടേണ്ടി വരില്ല. മഴയില്ലെങ്കിൽ പ്രതിസന്ധിയുണ്ടാകും. വാങ്ങുന്ന വിലയ്ക്കേ കൊടുക്കാൻ പറ്റൂ. ഉപഭോക്താവിനെ കഴിയുന്നത്ര വിഷമിപ്പിക്കാതിരിക്കാനുള്ള നടപടിയാണ് സ്വീകരിക്കുക. അധിക വൈദ്യുതി പണം കൊടുത്തു വാങ്ങേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. നാളത്തെ വൈദ്യുതി ബോര്‍ഡ് യോഗം സ്ഥിതി വിലയിരുത്തും’’ – കൃഷ്ണൻകുട്ടി പറഞ്ഞു. മഴ കുറഞ്ഞതിനാൽ ദിവസം 10 കോടി രൂപയുടെ വൈദ്യുതി പുറത്തുനിന്ന് അധികമായി വാങ്ങേണ്ടി വരുന്നതുമൂലം വൈദ്യുതി ബോർഡ് സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുന്നത്. കഴിഞ്ഞ 2 വർഷങ്ങളിൽ ഇതേ സമയത്ത് വൈദ്യുതി പുറത്തുകൊടുത്ത് ബോർഡ് ലാഭം ഉണ്ടാക്കിയിരുന്ന സ്ഥാനത്താണിത്. നിരക്കു കൂട്ടുന്നത് നിലവിൽ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. നിരക്ക് കൂട്ടുന്നതിനെതിരായ കേസ് ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കുന്നുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow