ചിന്നക്കനാലിൽ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ നികുതി വെട്ടിപ്പ് ആരോപണവുമായി സിപിഎം

Aug 15, 2023 - 20:51
 0
ചിന്നക്കനാലിൽ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ നികുതി വെട്ടിപ്പ് ആരോപണവുമായി സിപിഎം
This is the title of the web page

മാത്യു കുഴൽനാടൻ ചിന്നക്കനാലിൽ വാങ്ങിയ സ്ഥലത്തെ കുറിച്ച് നൽകിയ കണക്കുകളിൽ ക്രമക്കേട് ഉണ്ടെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹൻ പറഞ്ഞു. ആറുകോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോർട്ടും നികുതി വെട്ടിപ്പിലൂടെ സ്വന്തമാക്കിയെന്നാണ് ആരോപണം. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

7 കോടി രൂപ വിലയുള്ള ഭൂമി 1.92 കോടി മാത്രം കാണിച്ചു രജിസ്റ്റർ ചെയ്‌ത്‌ സ്റ്റാംപ് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയെന്ന് മോഹനൻ പറയുന്നു. കലൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സിഎൻ മോഹനന്റെ വെളിപ്പെടുത്തൽ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

3.50 കോടി വിലയുണ്ടെന്ന് മാത്യു കുഴൽനാടൻ തന്നെ സാക്ഷ്യപ്പെടുത്തുന്ന വസ്‌തുവകകളാണ്‌ 1,92,60,000 രൂപയ്ക്ക് കുഴൽനാടന്റെയും കൂട്ടു കക്ഷികളുടെയും പേരിൽ രജിസ്റ്റർ ചെയ്‌തതെന്നും സിഎൻ മോഹനൻ പറഞ്ഞു.സ്ഥലപരിശോധനപോലും നടത്താതെ ഇടുക്കി രാജകുമാരി സബ് രജിസ്ട്രാർ ഈ തുകയ്‌ക്കുമാത്രമായി 15,40,800 രൂപ മുദ്രവില ചുമത്തി രജിസ്‌ട്രേഷൻ നടത്തിക്കൊടുത്തുവെന്നും സിഎൻ മോഹനൻ പറഞ്ഞു.

2021 മാർച്ച്‌ 18നാണ്‌ 561/21 നമ്പർ പ്രകാരം ആധാരം രജിസ്റ്റർ ചെയ്‌തത്‌. ഈ വസ്തുവിനും 4000 ചതുരശ്രയടി കെട്ടിടത്തിനും മൂന്നരക്കോടി രൂപ വിലയുണ്ടെന്ന് തൊട്ടടുത്ത ദിവസം തെരഞ്ഞെടുപ്പ്‌ കമീഷനു നൽകിയ സത്യവാങ്മൂലത്തിൽ കുഴൽനാടൻ വ്യക്തമാക്കുന്നുണ്ടെന്നും മോഹനൻ ചൂണ്ടിക്കാട്ടി. യഥാർഥ വിപണി വില മറച്ചുവച്ച്, ഭൂമിയുടെ ന്യായവില കാട്ടി ആധാരം രജിസ്റ്റർ ചെയ്യുകയായിരുന്നു എന്നും ആരോപണമുണ്ട്. 

വിജിലൻസ് നികുതി വെട്ടിപ്പിൽ സമഗ്ര അന്വേഷണം നടത്തണം. മാത്യു കുഴൽനാടന്റെ അഭിഭാഷക ഓഫീസ് വഴി കള്ളപണം വെളുപ്പിക്കുന്നു ണ്ടെന്നും സി എൻ മോഹനൻ ആരോപിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow