സ്വാതന്ത്ര ദിനാഘോഷവും അനുമോദന യോഗവും നടന്നു
ഉപ്പുതറ : പത്തേക്കർ അംഗൻ വാടിയുടേയും ബോർഡ് ഇലവൻസ് ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബ് പത്തേക്കർ നിവാസി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്വാതന്ത്ര ദിനാഘോഷവും അനുമോദയോഗവും നടത്തി. നീറ്റ് പരീക്ഷയിൽ ഒൻപതാം റാങ്ക് നേടിയ ആൻസി മോൾ പത്താം ക്ലാസ്സ് +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും പൊന്നാട അണിയിച്ചും ക്യാഷ് അവാർഡും നൽകിയും അനുമോദിച്ചു. അംഗൻവാടി അധ്യാപിക ലിസ്സി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം സിനി ജോസഫ് ഉത്ഘാടനം ചെയ്തു. ജോയി പാലത്തിങ്കൽ , സുനിൽ കുമാർ, ബി.ജി വർഗീസ്, ഗീതു , റീബ വിമൽ.സുബിന്ദു, ബൈജു എ.റ്റി.എന്നിവർ പ്രസംഗിച്ചു. ദേശീയ പതാക ഉയർത്തിയതിന് ശേഷം നടന്ന ചടങ്ങിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഓർമകൾ പങ്കുവച്ച് മധുര പലഹാര വിതരണവും നടത്തി. നീറ്റ് പരീക്ഷ രണ്ട് പ്രാവിശ്യത്തെ പരാജയത്തിന് ശേഷം കഠിനാധ്വാനത്തിന്റെയും പ്രാർത്ഥനയിലൂടെയും നേടിയ വിജയമാണ് ഇതെന്നും മിഷനറി ഡോക്ടർ ആവാനാണ് ആഗ്രഹമെന്നും കുട്ടികളുടെ ആഗ്രഹത്തിനൊത്ത് പഠിക്കാൻ അനുവദിക്കണം മാതാപിതാക്കളുടെ ആഗ്രഹങ്ങൾ അടിച്ചേമേൽപ്പിക്കരുതെന്നും തന്റെ മാതാപിതാക്കൾ നൽകിയ പിന്തുണയാണ് വിജയത്തിന് കാരണമായതെന്നും ആൻസി മോൾ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ജൽ ജീവൻ മിഷന്റെ നേതൃത്വത്തിൽ അംഗൻവാടി കുട്ടികൾക്ക് ബാഗ് വിതരണവും നടന്നു. ലീന രവീന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തി.