എം എം മണിയുടെ സ്ഥാനാർത്ഥിത്വം; മാധ്യമങ്ങളിൽ പ്രചരിക്കുന്ന കഥകൾക്ക് അടിസ്ഥാനമില്ല. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്
നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡി എഫ് സ്‌ഥാനാർഥികളെ സംബന്ധിച്ചു മാധ്യമങ്ങൾ നൽകുന്ന ഊഹാപോഹങ്ങളിൽ അടിസ്ഥാനമില്ലെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. സ്ഥാനാർഥികളെ സംബന്ധിച്ചുള്ള പ്രാഥമിക ആലോ ചനകൾ പോലും നടന്നിട്ടില്ല. ഇതിനിടെയാണ് പറഞ്ഞറിവും കേട്ടറിവും അഭ്യൂഹങ്ങ ളും കൊണ്ട് പുകമറ സൃഷ്‌ടിക്കാൻ ശ്രമിക്കുന്നത്.ഗൃഹ സമ്പർക്ക പരിപാടികൾക്കും സംസ്ഥാന ജാഥയ്ക്കും ശേഷം മാത്രമേ അത്തരം ചർച്ചകളിലേക്ക് എൽഡിഎഫും സിപിഎമ്മും കടക്കുക യുള്ളൂ.സംസ്ഥാന - ജില്ലാ നേതൃത്വങ്ങൾ ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യും.
യുഡിഎഫിനെ സഹായിക്കാൻ എം.എം.മണി എം എൽഎക്ക് അനാരോഗ്യമാണെന്ന് ചില കേന്ദ്രങ്ങൾ ദുഷ്പ്രചാരണം നടത്തുന്നുണ്ട്. ദിവസേന പതിനഞ്ചിലധികം പരിപാടികളിൽ പങ്കെ ടുക്കുന്ന മണിയാശാൻ പൂർണ ആരോഗ്യവാനാണ്. ആറര പതിറ്റാണ്ടിലേറെ കാലത്തെ അദ്ദേഹത്തിന്റെ പൊതുപ്രവർത്തന പരിചയവും മികവും ജനപ്രതിനിധിയായ പ്പോൾ നാടിനായുള്ള സമർപ്പിത പ്രവർത്തനങ്ങളുമെല്ലാം നാട്ടിലെ ആബാലവൃദ്ധം ജന ങ്ങൾക്കും ബോധ്യമുള്ളതാണ്. എന്നാൽ ചില നിക്ഷിപ്ത താൽപര്യക്കാർ എം.എം മണിക്കെതിരെ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും പൊതുസമൂഹം ഇത് തള്ളുമെന്നും സിപിഎം ജില്ലാ സെക്ര ട്ടറി സി.വി.വർഗീസ് പറഞ്ഞു.

