മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമോ? സമഗ്ര പരിശോധനയ്ക്ക് കേന്ദ്രസർക്കാർ ഉത്തരവിട്ടു

Jan 9, 2026 - 08:45
 0
മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമോ?
സമഗ്ര പരിശോധനയ്ക്ക് കേന്ദ്രസർക്കാർ ഉത്തരവിട്ടു
This is the title of the web page

മുല്ലപ്പെരിയാർ അണക്കെട്ടിൽ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് കേന്ദ്രസർക്കാർ ഉത്തരവിട്ടു. 2021-ലെ ഡാം സുരക്ഷാ നിയമപ്രകാരമുള്ള പരിശോധനയ്ക്കാണ് സ്വതന്ത്ര വിദഗ്ധ സമിതി രൂപവത്കരിച്ചത്. കേരളം വളരെക്കാലമായി ആവശ്യപ്പെട്ടിരുന്നതാണിത്.

ചീഫ് എൻജിനീയറും കേന്ദ്ര ജലക്കമ്മിഷൻ അംഗവുമായ ടി.കെ. ശിവരാജനാണ് സമിതിയിലെ കേരളപ്രതിനിധി. സമിതിയുടെ ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിക്കും കേന്ദ്ര, കേരള, തമിഴ്‌നാട് സർക്കാരുകൾക്കും കൈമാറുമെന്ന് സംസ്ഥാനസർക്കാരിൻ്റെ അന്തസ്സംസ്ഥാന റിപ്പോർട്ട് ജലവിനിയോഗ ഉപദേശകനും കെഎസ്ഇബി മുൻ ചീഫ് എൻജിനിയറുമായ ജെയിംസ് വിത്സൺ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വിദഗ്‌ധസമിതി മുല്ലപ്പെരിയാർ അണക്കെട്ടും അനുബന്ധ ഘടനകളും ജലസംഭരണിയും ഒരുമാസത്തിനുള്ളിൽ പരിശോധിക്കും. നാലുമാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നൽകും.2011-നുശേഷം മേൽനോട്ടസമിതിയുടെ കാഴ്ച്ചപരിശോധനയേ മുല്ലപ്പെരിയാറിൽ നടന്നിട്ടുള്ളൂ. ഇതിനിടയിൽ അണക്കെട്ടിനുണ്ടായ ബലക്ഷയത്തെക്കുറിച്ച് ആർക്കും ഒരറിവുമില്ല. മുല്ലപ്പെരിയാർപോലുള്ള പ്രധാന അണക്കെട്ടുകൾ പത്തുകൊല്ലത്തിലൊരിക്കൽ പരിശോധിക്കാനാണ് കേന്ദ്ര ജലക്കമ്മിഷൻ നിർദ്ദേശം.

What's Your Reaction?

like

dislike

love

funny

angry

sad

wow