തൊടുപുഴ കോലാനി അമരംകാവ് ദേവി ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്ത സംഭവം; പ്രതിഷേധം ശക്തം

Jul 2, 2026 - 17:16
 0
തൊടുപുഴ കോലാനി അമരംകാവ് ദേവി ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്ത  സംഭവം;  പ്രതിഷേധം ശക്തം
This is the title of the web page

തൊടുപുഴ കോലാനി അമരംകാവ് ദേവി ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്ത പ്രതികളെ ഉടനടി പിടികൂടണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ തൊടുപുഴ പോലീസ് സ്റ്റേഷനിലേക്ക് നാമജപ ഘോഷയാത്രയും പ്രതിഷേധ സംഗമവും നടത്തി. അക്രമം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താത്തതില്‍ പോലീസ് അനാസ്ഥയുണ്ടെന്നാണ് ഹൈന്ദവ സംഘടനകളുടെ ആക്ഷേപം.

സര്‍ക്കാരിന്റെ സംരക്ഷിത കാവുകളുടെ പട്ടികയിലുള്ള ചരിത്രപ്രസിദ്ധമായ വനദുര്‍ഗ്ഗാ ക്ഷേത്രമാണ് കോലാനി അമരംകാവ്. കഴിഞ്ഞ മെയ് 31-നാണ് ഇവിടെ അക്രമം നടന്നത്. ശ്രീകോവിലിനുള്ളില്‍ അതിക്രമിച്ചു കയറിയ അക്രമകാരികള്‍, ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ശിലാവിഗ്രഹം ഉള്‍പ്പെടെ തല്ലിത്തകര്‍ത്തു. ആക്രമണം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പോലീസ് സ്റ്റേഷന് മുന്നില്‍ നടന്ന പ്രതിഷേധ സംഗമം ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സ്വാമി ദേവ ചൈതന്യാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. പ്രതികളെ കണ്ടെത്തുന്നതില്‍ പോലീസ് അനാസ്ഥ തുടര്‍ന്നാല്‍ കൂടുതല്‍ ശക്തമായ സമരമുറകളിലേക്ക് കടക്കുമെന്ന് സംഗമത്തില്‍ പങ്കെടുത്തവര്‍ മുന്നറിയിപ്പ് നല്‍കി. വി.കെ ബിജു, സമരസമിതി ജനറല്‍ കണ്‍വീനര്‍ ആര്‍ അജി, കൗണ്‍സിലര്‍ ജിതേഷ് ഇഞ്ചക്കാട്ട്, വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow