സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷന്റെയും ഗുരുകുലം ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രവർത്തിച്ചുവരുന്ന എ പി ജെ അബ്ദുൽ കലാം സെന്റർ ഫോർ സ്കിൽ & എക്സലെൻസിൽ ഇടുക്കി ജൻ ശിക്ഷൺ സംസ്ഥാന്റെ ഭാഗമായി നടന്ന ബ്യൂട്ടീഷ്യൻ, തയ്യൽ പരിശീലനങ്ങളുടെ സർട്ടിഫിക്കറ്റ് വിതരണം നടന്നു. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ശ്രീ ജോയി വെട്ടിക്കുഴി പരിപാടി ഉദ്ഘാടനം ചെയ്തു
ഇടുക്കി : സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷന്റെയും ഗുരുകുലം ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രവർത്തിച്ചുവരുന്ന എ പി ജെ അബ്ദുൽ കലാം സെന്റർ ഫോർ സ്കിൽ & എക്സലെൻസിൽ ഇടുക്കി ജൻ ശിക്ഷൺ സംസ്ഥാന്റെ ഭാഗമായി നടന്ന ബ്യൂട്ടീഷ്യൻ, തയ്യൽ പരിശീലനങ്ങളുടെ സർട്ടിഫിക്കറ്റ് വിതരണം നടന്നു. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ശ്രീ ജോയി വെട്ടിക്കുഴി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
JSS ഇടുക്കി ജില്ല ഡയറക്ടർ ശ്രീ ലാൽ പ്രസാദ്, സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ശ്രീ അഖിൽ സദാശിവൻ, എ പി ജെ അബ്ദുൽ കലാം സ്കിൽ സെന്റർ ഭാരവാഹികൾ ശ്രീ ശശികുമാർ, ശ്രീ സുരേഷ് ബാബു, ശ്രീ പ്രസാദ്, സെന്റർ മാനേജർ ശ്രീമതി ജ്യോതി തുടങ്ങിയവർ സംസാരിച്ചു. കോഴ്സ് വിജയകരമായി പൂർത്തീകരിച്ച എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. നിരവധി കോഴ്സുകൾ ആണ് ഈ സെൻററിൽ നടന്നുവരുന്നത്. പരിശീലനം നേടാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ 94951 25202

