മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ കട്ടപ്പന ഡിവൈഎസ്പി ഓഫീസിലെ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക്
കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് കട്ടപ്പന ഡിവൈഎസ്പി ഓഫീസിലെ നാല് പോലീസ് ഉദ്യോഗസ്ഥർ അർഹരായി. ജോബിൻ ജോസ് , മനോജ് സി ഡി, സിനോജ് ജോസഫ് , അനീഷ് വി കെ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്ന് കട്ടപ്പന ഡിവൈഎസ്പി ഓഫീസിൽ സേവനമനുഷ്ഠിക്കുന്നവരാണ് നാലുപേരും. നവംബർ ഒന്നിന് മുഖ്യമന്ത്രി പുരസ്കാരം സമർപ്പിക്കും.



