വിഭാഗീയചിന്തകൾക്കതീതമായി രാജ്യം ഒറ്റക്കെട്ടായി രാജ്യപുരോഗതിക്കു വേണ്ടി അണിനിരക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു
വിഭാഗീയചിന്തകൾക്കതീതമായി രാജ്യം ഒറ്റക്കെട്ടായി രാജ്യപുരോഗതിക്കു വേണ്ടി അണിനിരക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
രാജ്യത്തിന്റെ 76-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടില്‍ സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച ശേഷം സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ശീഥിലീകരണ ശക്തികളെ തുരത്താൻ ജാഗ്രത പുലർത്തണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന മനുഷ്യത്തരഹിതമായ പ്രവർത്തനങ്ങൾക്ക് തടയിടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
പൊലീസ്, എക്‌സൈസ്, വനം വകുപ്പ്, എന്‍.സി.സി സീനിയര്‍ ആന്‍ഡ് ജൂനിയര്‍ ഡിവിഷന്‍, സ്‌കൗട്ട്‌സ് & ഗൈഡ്‌സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്സ്, സ്‌കൗട്ട്സ്, ഗൈഡ്സ് തുടങ്ങിയ പ്ലറ്റൂണുകളാണ് പരേഡില്‍ അണിനിരന്നത്. കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ ദേശീയ ഗാനം ആലപിച്ചു. പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെയും കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തിലെയും വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനവും ആലപിച്ചു.
സ്വാതന്ത്ര്യദിനാഘോഷത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, ജില്ലാ പൊലീസ് മേധാവി വി.യു കുര്യാക്കോസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.