ഇടുക്കി ജില്ല കോടതിയിൽ ബോംബ് ഭീഷണി ;ഭീഷണി എത്തിയത് ഇമെയിൽ വഴി
ഇടുക്കി ജില്ല കോടതിയിൽ ബോംബ് ഭീഷണി.ഭീഷണി എത്തിയത് ഇമെയിൽ വഴി.കോടതി നടപടികൾ മുടങ്ങി.കോടതിയിൽ പൊലീസ് പരിശോധന ആരംഭിച്ചു.ഭീഷണി സന്ദേശം അയച്ചത് തമിഴ് ലിബറേഷൻ ഓർഗനൈസേഷൻ.
ലക്ഷ്യമിടുന്നത് ശ്രീലങ്കൻ ഈസ്റ്റർ മോഡൽ ആക്രമണമെന്ന് മെയിൽ,കോടതിക്ക് സമീപം റിമോട്ട് കൺട്രോൾ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ട്,ബോംബുകൾ പൊട്ടിത്തെറിച്ചില്ലെങ്കിൽ ചാവേർ ആക്രമണം ഉണ്ടാകും എന്നാണ് സന്ദേശം.മുഹമ്മദ് അസ്ലം വിക്രം എന്നയാളുടെ പേരിലാണ് സന്ദേശം എത്തിയിട്ടുള്ളത്.



