ഊട്ടിയില്‍ സ്വകാര്യ ബസ് നൂറ് അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം ; 36 പേര്‍ക്ക് പരുക്കേറ്റു

Jan 8, 2026 - 11:58
 0
ഊട്ടിയില്‍ സ്വകാര്യ ബസ് നൂറ് അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം ; 36 പേര്‍ക്ക് പരുക്കേറ്റു
This is the title of the web page

വിനോദ സഞ്ചാര കേന്ദ്രമായ ഊട്ടിയില്‍ സ്വകാര്യ ബസ് നൂറ് അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ബസിലെ യാത്രക്കാരായ 36 പേർക്ക് പരിക്കേറ്റു.ഒരാളുടെ നില ഗുരുതരമാണ്.ഊട്ടിയില്‍ നിന്ന് തങ്കാടിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. മണലാട് എന്ന സ്ഥലത്തെത്തിയപ്പോള്‍ ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ബസ് കൃഷിയിടത്തിലേക്ക് തലകുത്തനെ മറിയുകയുമായിരുന്നു. അഗ്നിശമന സേന എത്തിയാണ് ബസില്‍ കുടുങ്ങിക്കിടന്ന യാത്രക്കാരെ പുറത്തെത്തിച്ചത്. പരിക്കേറ്റ യാത്രക്കാർ ഊട്ടി സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ ബസ് ഭാഗികമായി തകർന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow