തൂക്കുപാലം മേഖലയിൽ മിന്നൽ പ്രളയത്തിൽ വെള്ളം കയറി നാശനഷ്ടം നേരിട്ട വ്യാപാരികൾക്ക് കൈത്താങ്ങുമായി വ്യാപാരി വ്യവസായി ഏകോപന സമിതി.
2025 ഒക്ടോബർ 17നാണ് തൂക്കുപാലത്തും പരിസരപ്രദേശങ്ങളിലും ജനങ്ങളെ ആശങ്കയിലാഴ്ത്തി മിന്നൽ പ്രളയം ഉണ്ടായത്.നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി.ഈ പ്രളയത്തിൽ നിന്നും കരകയറുവാൻ ആഴ്ചകളോളം വേണ്ടിവന്നു വ്യാപാരികൾക്ക്.വ്യാപാരികളുടെ ദുരിതം കണ്ടറിഞ്ഞ് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അടിയന്തരമായി വിഷയത്തിൽ ഇടപെടുകയും, ധനസഹായം എത്തിക്കുകയുമായിരുന്നു.തൂക്കുപാലം വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ വ്യാപാരികൾക്കുള്ള ധനസഹായം വിതരണം ചെയ്തു.
പരിപാടി യൂണിറ്റ് പ്രസിഡൻറ് ഹാജി വി എം സാലി ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ സംസ്ഥാന കമ്മിറ്റി അംഗവും ജനറൽ സെക്രട്ടറിയുമായ ശ്രേയസ് ഭദ്രൻ സംഘടനയുടെ പുതിയ സംരംഭമായ വ്യാപാര ഉത്സവത്തെ കുറിച്ച് വിശദീകരിച്ചു.ഭാരവാഹികളായ പി എൻ ചിന്ത,ടി കെ തോമസ്, കെ സുബൈർ, മോഡൺ ഹുസൈൻ,സുനിൽ എബ്രഹാം, പി മുഹമ്മദ് ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.



