ഇടുക്കിയില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച്‌ കൊന്നു

Jan 7, 2026 - 12:15
 0
ഇടുക്കിയില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച്‌ കൊന്നു
This is the title of the web page

ഇടുക്കി ഉപ്പുതറയില്‍ ഭർത്താവ് ഭാര്യയെ തലയ്ക്ക് അടിച്ചുകൊന്നു. ഉപ്പുതറ മലയക്കാവില്‍ സ്വദേശിനി രജനിയാണ് കൊല്ലപ്പെട്ടത്.എംസി കവല സ്വദേശി മലയക്കാവില്‍ രജനി സുബിനാണ് മരിച്ചത്.കൊലപാതകമെന്ന് പ്രാഥമിക നിഗമനം.രജനിയുടെ ഭർത്താവ് സുബിനെ കണ്ടെത്താൻ പോലീസ് തിരച്ചില്‍ തുടങ്ങി.ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. ഇതുസംബന്ധിച്ച്‌ ഉപ്പുതറ പൊലീസില്‍ കേസും നിലവിലുണ്ട്. ഒരു മാസം മുമ്ബാണ് കൊലപാതകം നടന്ന വീട്ടില്‍ ഇരുവരും വീണ്ടും ഒരുമിച്ച്‌ താമസം തുടങ്ങിയത്. ചൊവ്വാഴ്ച ഇവരുടെ ഇളയ മകന്‍ സ്‌കൂളില്‍നിന്ന് വന്നപ്പോള്‍ രജനി അനക്കമില്ലാതെ രക്തം വാര്‍ന്നു കിടക്കുന്നതു കണ്ടു. മകന്‍ ഉറക്കെ ബഹളം വെച്ചതോടെ സമീപത്തുള്ളവര്‍ ഓടിയെത്തി. വിവരം സമീപവസിയായ ഗ്രാമപഞ്ചായത്ത് അംഗം ബിജു ചെമ്ബ്‌ലാവനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ രജനി തലക്ക് മാരകമായി പരിക്കേറ്റ് രക്തം വാര്‍ന്നു മരിച്ചതായി സ്ഥിരീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow