ഇടുക്കി പാർക്കിൽ കടുവ ഇറങ്ങിയതായി അഭ്യൂഹം. വനം വകുപ്പും പോലീസും സ്ഥലത്ത് പരിശോധന നടത്തുന്നു. ഡ്രോൺ ഉപയോഗിച്ചും നിരീക്ഷണം തുടരുകയാണ്

Jan 7, 2026 - 11:18
 0
ഇടുക്കി പാർക്കിൽ കടുവ ഇറങ്ങിയതായി അഭ്യൂഹം.
വനം വകുപ്പും പോലീസും സ്ഥലത്ത് പരിശോധന നടത്തുന്നു. ഡ്രോൺ ഉപയോഗിച്ചും നിരീക്ഷണം തുടരുകയാണ്
This is the title of the web page

ഇടുക്കി പാർക്കിൽ കടുവ ഇറങ്ങിയതായി അഭ്യൂഹം.വനം വകുപ്പും പോലീസും സ്ഥലത്ത് പരിശോധന നടത്തുന്നു. ഡ്രോൺ ഉപയോഗിച്ചും നിരീക്ഷണം തുടരുകയാണ്.ഇന്ന് പുലർച്ചെ 3.30- നോടുകൂടി ലോറി ഡ്രൈവറാണ് കടുവയെ കണ്ടതായി പറയുന്നത്.

ഇടുക്കി ഐ ഡി എ ഗ്രൗണ്ടിന് സമീപമുള്ള പാർക്കിലാണ് കടുവ ഇറങ്ങിയതായി പറയുന്നത്. പുലർച്ചെ 3:30 നോട് കൂടി മലപ്പുറത്തുനിന്നും കുമളിയിലേക്ക് ചരക്കുമായിപ്പോയ ലോറിയിലെ ഡ്രൈവർ മലപ്പുറം സ്വദേശി റിൻഷാദാണ് കടുവയെ കണ്ടതായി പാർക്കിലെ സെക്യൂരിറ്റിയെ വിവരം അറിയിച്ചത്.തൻ്റെ വാഹനത്തിൻ്റെ മുൻപിൽകൂടി കടുവ പാർക്കിനുള്ളിലേക്ക് കയറിപ്പോയി എന്നാണ് ഡ്രൈവർ പറഞ്ഞത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സെക്യൂരിറ്റി ഗാർഡ് വനം വകുപ്പിന് വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും ഇടുക്കി പോലീസും സ്ഥലത്തെത്തി ആദ്യ ഘട്ട പരിശോധന നടത്തി.തുടർന്ന് ഡ്രോൺ ഉപയോഗിച്ചും മേഖലയിൽ പരിശോധന നടത്തിയെങ്കിലും കടുവയുടെ സാന്നിധ്യം കണ്ടെത്തുവാൻ കഴിഞ്ഞില്ല.

ഡ്രൈവറുടെ മൊഴിയനുസരിച്ച് പരിസരപ്രദേശങ്ങളിൽ പരിശോധിച്ചിട്ടും കടുവയുടെ കാൽപ്പാടുകൾ ഒന്നും തന്നെ കണ്ടെത്തിയിട്ടും ഇല്ല.ഇടുക്കി ജില്ലാ ആസ്ഥാനത്തെ പല മേഖലകളിലും പുലി ഇറങ്ങിയതായി കഴിഞ്ഞ ദിവസങ്ങളിലും അഭ്യൂഹം ഉണ്ടായിരുന്നു.എന്നാൽ ഇത് പൂച്ചപ്പുലി ആണെന്നാണ് സ്ഥിരീകരണം ഉണ്ടായത്.ഇടുക്കി പാർക്കിന്റെ പരിസരത്ത് കടവയെ കണ്ടെന്ന അഭ്യൂഹം പരന്നതോടുകൂടി മേഖലയിൽ ജനങ്ങൾ പരിഭ്രാന്തിയിലാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow