ഉത്സവത്തിരക്കിനിടെ പിഞ്ചുകുഞ്ഞിന്‍റെ കഴുത്തിന് മുറിവേല്‍പ്പിച്ച്‌ മാലപൊട്ടിച്ച്‌ യുവതി; പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച്‌ നാട്ടുകാര്‍

Jan 6, 2026 - 11:01
 0
This is the title of the web page

അരിമ്ബൂർ സുബ്രമണ്യ സ്വാമി ക്ഷേത്ര ഉത്സവത്തിനിടെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന്‍റെ മാലപൊട്ടിച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ച യുവതി പിടിയില്‍.തമിഴ്നാട് സ്വദേശിനി പളനി അമ്മാളിനെ നാട്ടുകാരാണ് പിടികൂടി പൊലീസിന് കൈമാറിയത്. തൃശൂർ പേരാമംഗലം സ്വദേശികളായ കുടുംബം ഒൻപത് മാസം പ്രായമുള്ള കുഞ്ഞുമൊത്താണ് അരിമ്ബൂരിലെ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിയത്. ഉത്സവത്തിന്‍റെ പ്രധാന ദിവസമായതിനാല്‍ ക്ഷേത്ര പരിസരത്തെല്ലാം വലിയ ആള്‍ത്തിരക്കായിരുന്നു.

അതിനിടെ രാത്രി ഏഴുമണിയോടെ ആണ് കുഞ്ഞിന്‍റെ മാലപൊട്ടിച്ചത്. ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോഴേയ്ക്കും മാല പൊട്ടിച്ചെടുത്ത യുവതി രക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാരും പൊലീസും പിൻതുടർന്നതോടെ അവർ മാല അടുത്തുള്ള കടയിലേയ്ക്ക് വലിച്ചെറിഞ്ഞു. തുടർന്ന് തമിഴ്നാട് സ്വദേശിനി പളനി അമ്മാളിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പിന്നീട് പ്രതിയെ അന്തിക്കാട് പൊലീസിന് കൈമാറി.മാല പൊട്ടിക്കുന്നതിനിടെ കുഞ്ഞിന്‍റെ കഴുത്തിന് മുറിവേറ്റു. ക്ഷേത്ര ഉത്സവങ്ങളുടെ മറവില്‍ മോഷണം നടത്തുന്ന സംഘത്തിലുള്ള ആളാണ് പിടിയിലായ യുവതി എന്ന് പൊലീസ് പറയുന്നു. ഇവരുടെ കൂട്ടാളികളെ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാണ്. കുടുംബത്തിന്‍റെ പരാതിയില്‍ അന്തിക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow