മോക്ഡ്രില്‍ ജനുവരി 7ന്
അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനാചരണത്തിന്റെ ഭാഗമായി കളക്ടറേറ്റില്‍ ജനുവരി 7 ന് ഉച്ച കഴിഞ്ഞ് 3 ന് മോക് ഡ്രില്‍ നടക്കും. ജില്ലാ പ്ലാനിംഗ് ഓഫീസ് കെട്ടിടത്തിലാണ് മോക് ഡ്രില്‍ നടക്കുന്നത്. മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ടേബിള്‍ ടോപ് മീറ്റിംഗ് ജനുവരി 7 ന് രാവിലെ 10.30 ന് ഡി.ഇ.ഒ.സി. കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. മോക്ക് ഡ്രില്‍ നടക്കുന്ന സമയം സിവില്‍സ്റ്റേഷന്‍ പരിസരത്തെ വാഹനങ്ങള്‍ക്ക് നിയന്ത്രണവും മെഡിക്കല്‍ യൂണിറ്റിന്റെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മോക്ഡ്രില്ലില്‍ തീ പിടുത്തത്തില്‍ നിന്ന് രക്ഷപ്പെടുന്നതിലുള്ള പരിശീലനമാണ് ആവിഷ്‌ക്കരിക്കുന്നത്.

