പുഷ്പാര്‍ച്ചന നടത്തണെന്ന് ആവശ്യപ്പെട്ടിട്ടില്ല ; ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസിന്റെ ആരോപണം തള്ളി ജി സുകുമാരൻനായര്‍
മന്നം സമാധിയില്‍ പുഷ്പാർച്ചന നടത്താൻ അനുവദിച്ചില്ലെന്ന ബംഗാള്‍ ഗവർണർ സിവി ആനന്ദബോസിന്റെ വാദം തള്ളി ജി സുകുമാരൻ നായർ.പുഷ്പാർച്ചന നടത്തണെന്ന് ആവശ്യപ്പെട്ടിട്ടില്ല എന്ന് ജി സുകുമാരൻനായർ പറഞ്ഞു.ബംഗാള്‍ ഗവർണറായി ചുമതലയേല്‍ക്കുംമുമ്ബ് മന്നം സമാധിയില്‍ പുഷ്പാർച്ചന നടത്താൻ പെരുന്നയില്‍ പോയപ്പോള്‍ തനിക്ക് അവസരം നിഷേധിച്ചെന്നായിരുന്നു ബംഗാള്‍ ഗവർണർ സി.വി ആനന്ദ ബോസിന്റെ ആരോപണം. പെരുന്നയിലെ കാവല്‍ക്കാരനെ കാണാനല്ല അവിടെ പോകുന്നതെന്നും എൻ.എസ്.എസിന്റെ ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ ഒളിയമ്ബെയ്ത് അദ്ദേഹം പറഞ്ഞിരുന്നു.

