കോഴിക്കോട് ബീവറേജ് കോര്‍പറേഷനിലേക്ക് മദ്യവുമായി വന്ന ലോറി മറിഞ്ഞ് അപകടം ; ഡ്രെവര്‍ മരിച്ചു

Jan 5, 2026 - 10:35
 0
This is the title of the web page

കോഴിക്കോട്: ബീവറേജ് കോർപറേഷനിലേക്ക് മദ്യവുമായി വന്ന ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. കോഴിക്കോട് ഇരിങ്ങാടൻപള്ളിയില്‍ നടന്ന അപകടത്തില്‍ ലോറി ഡ്രൈവർ വയനാട് സ്വദേശി കൃഷ്ണൻ ആണ് മരിച്ചത്.മദ്യവുമായി വന്ന ലോറി കാറുമായി ഇടിച്ച്‌ മറിയുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടം. കാർ യാത്രികർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ലോറിയില്‍ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.മൈസുരുവില്‍നിന്ന് ബിയറുമായി എറണകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. മദ്യക്കുപ്പികള്‍ റോഡില്‍ ചിതറിക്കിടക്കുകയാണ്. വെള്ളിമാടുകുന്ന് നിന്നെത്തിയ ഫയർഫോഴ്സ് സംഘം ഏറെ പണിപെട്ടാണ് മറിഞ്ഞ ലോറിയില്‍നിന്ന് ഡ്രൈവറെ പുറത്തെടുത്തത്. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.700 കേയ്സ് മദ്യമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. എക്സൈസ് ഉദ്യോഗസ്ഥരെത്തി കണക്കുകള്‍ തിട്ടപ്പെടുത്തിയ ശേഷം ഇത് ഇവിടെ നിന്ന് നീക്കം ചെയ്യും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow