വടക്കാഞ്ചേരി കോഴ ആരോപണം: ആരും വിളിച്ചിട്ടില്ല, പണം നല്‍കിയിട്ടില്ല, പറഞ്ഞത് തമാശയെന്ന് ലീഗ അംഗം ജാഫര്‍
ശൂർ വടക്കാഞ്ചേരി കോഴ ആരോപണം വ്യാജമെന്ന് സമ്മതിച്ച് മുസ്ലിം ലീഗ് അംഗം ജാഫര്‍. താൻ ആരുടെയും കയ്യില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്ന് ജാഫര്‍ പറഞ്ഞു.ഓഡിയോ സന്ദേശത്തിലെ ശബ്ദം തൻ്റേതു തന്നെയാണ്. എന്നാല്‍ പറഞ്ഞ കാര്യങ്ങള്‍ തമാശ രീതിയിലാണെന്ന് അയാള്‍ പറഞ്ഞു. സി പി ഐ എം പ്രവർത്തകർ ആരും തന്നെ സമീപിച്ചിട്ടില്ല. ആരും പണം നല്‍കാമെന്ന് പറഞ്ഞിട്ടല്ലെന്ന് അയാള്‍ പറഞ്ഞു. താൻ പറഞ്ഞത് തമാശയാണെന്ന് പറയാൻ മണ്ഡലം പ്രസിഡൻ്റിനെ രണ്ടാമത് വിളിച്ചിരുന്നു എന്നാല്‍ മണ്ഡലം പ്രസിഡൻ്റ് ഫോണ്‍ എടുത്തില്ലെന്ന് ജാഫർ പറഞ്ഞു.
നേരത്തെ, വടക്കാഞ്ചേരിയില്‍ പിന്തുണയ്ക്കായി കോഴ നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദർ പറഞ്ഞിരുന്നു. അധികാരം ലഭിക്കാൻ ആരെയും ചാക്കിട്ട് പിടിക്കാൻ സി പി ഐ എം ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

