കുട്ടിക്കാനം വളഞ്ഞങ്ങാനത്ത് കാറിന് മുകളിൽ പാറ വീണപകടം ;സ്ത്രീ മരിച്ചു,5 പേർക്ക് പരിക്ക്

Aug 13, 2023 - 21:20
 0
കുട്ടിക്കാനം വളഞ്ഞങ്ങാനത്ത് കാറിന് മുകളിൽ പാറ വീണപകടം ;സ്ത്രീ മരിച്ചു,5 പേർക്ക് പരിക്ക്
This is the title of the web page

ദേശീയപാതയിൽ കുട്ടിക്കാനം വളഞ്ഞാങ്ങാനത്തിന് സമീപം കാർ അപകടത്തിൽപ്പെട്ടു. നിർത്തിയിട്ടിരുന്ന കാറിന് മുകളിലേയ്ക്ക് പാറയും , മണ്ണും ഇടിഞ്ഞ് വീണ് കാർ യാത്രികയായ സ്ത്രീ മരിച്ചു. ഉപ്പുതറ സ്വദേശിനി സോമിനി (67) ആണ് മരിച്ചത്. രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച്പേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. കമ്പംമെട്ട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബിബിൻ ദിവാകരനും കുടുംബവും സഞ്ചരിച്ച കാറിന് മുകളിലേയ്ക്കാണ് പാറ ഇടിഞ്ഞു വീണത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വാഹനം വെട്ടിപൊളിച്ചാണ് വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow