കട്ടപ്പന പൗരാവലിയുടെ നേതൃത്വത്തിൽ കട്ടപ്പന നഗരസഭ കൗൺസിലർമാർക്ക് സ്വീകരണം നൽകി
കട്ടപ്പന പൗരാവലിയുടെ നേതൃത്വത്തിൽ കട്ടപ്പന നഗരസഭ കൗൺസിലർമാർക്ക് സ്വീകരണം നൽകി.കട്ടപ്പനയിലെ പതിനഞ്ചോളം സംഘടനകൾ ചേർന്നാണ് കൗൺസിലർമാർക്ക് പുതുവത്സര സമ്മാനങ്ങൾ നൽകിയത്.കട്ടപ്പന നഗരത്തിന്റെ വികസനത്തിന്റെ ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന സംഘടനകളുടെ നേതൃത്വത്തിലാണ് കട്ടപ്പന പൗരാവലി നഗരസഭ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകിയത്.
കട്ടപ്പന ഡെവലപ്മെന്റ് ഫോറം ,ഫ്രണ്ട്സ് ഓഫ് കട്ടപ്പന,റോട്ടറി ക്ലബ്ബ് അപ് ടൗൺ ,മലയാള ചിരി ക്ലബ് ,കട്ടപ്പനക്കാരൻ ,മൗണ്ടൻ ബുള്ളറ്റ് ക്ലബ് ,യൂത്ത് യുണൈറ്റഡ് ,JCl,റോട്ടറിക്ലബ്ബ് ഹെറിറ്റേജ് ,മർച്ചന്റ് യൂത്ത് വിംഗ് ,വർക്ക്ഷോപ്പ്അസോസിയേഷൻ ,സ്കാർ ഫോസ് സ്പേട്സ് ക്ലബ്ബ്,സീനിയർ ചേമ്പർ,ഗീവ് സ്മൈയിൽ വുമൺ വിംഗ് ,കട്ടപ്പന ക്ലബ് എന്നീ സംഘടകളാണ് സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകിയത്.
കട്ടപ്പനയുടെ വികസന പ്രവർത്തനങ്ങളിൽ സന്നദ്ധ സംഘടനകളുടെ പങ്ക് വലുതാണന്ന് നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി പറഞ്ഞു.ജനപ്രതിനിധികളെ ചേർത്ത് പിടിച്ച് പ്രവർത്തിക്കുന്ന കട്ടപ്പനയിലെ സംഘടനകൾക്ക് കൗൺസിലർമാർ നന്ദി പറഞ്ഞു.നഗരസഭയുടെ വികസന പ്രവർത്തനങ്ങളിൽ പൗരസമിതിയുടെ പിൻ തുണയും സംഘടനകൾ അറിയിച്ചു.



