കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ഉപ്പുതറ മേഖലാ സമ്മളനം നടന്നു . ജില്ലാ കമ്മറ്റിയംഗം ഷാജി പി.ബി ഉദ്ഘാടനം ചെയ്തു
കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ഉപ്പുതറ മേഖലാ സമ്മേളനം ഉപ്പുതറ ലോക്കൽ കമ്മറ്റി ഓഫീസിൽ വച്ച് നടന്നു. പുഷ്ക്കരൻ ഇ.കെ യുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ജില്ലാ കമ്മറ്റി അംഗം ഷാജി പി.ബി ഉത്ഘാടനം ചെയ്തു. സംസ്ഥാനത്തെ കർഷക തൊഴിലാളികൾക്കായി ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന സർക്കാരിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്നതെന്നും ഭൂ നിയമ ഭേദഗതി ചട്ടത്തിലെ കർഷകരെ ബാധിക്കുന്ന പിഴവുകൾ നീക്കം ചെയ്ത് കർഷകർക്ക് അനുകൂലമായ നിലപാടുകളാണ് ഗവൺമെന്റ് സ്വീകരിക്കുന്നതെന്നും ഉത്ഘാടന പ്രസംഗത്തിൽ ഷാജി പി.ബി പറഞ്ഞു. യോഗത്തിൽ കെ.കലേഷ് കുമാർ, ഷീലാ രാജൻ , വി.എൻ വിശ്വംഭരൻ തുടങ്ങിയവർ സംസാരിച്ചു. മേഖലാ പ്രസിഡന്റായി പുഷ്കരൻ ഇ.കെ. സെക്രട്ടറിയായി ടോമി ആന്റണി, ട്രഷറർ - സതീശൻ എന്നിവരെ യോഗം തെരഞ്ഞെടുത്തു.