എൻ എസ് എസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഹൈറേഞ്ച് എൻ എസ് എസ് യൂണിയൻ പ്രസിഡന്റ് ആർ മണിക്കുട്ടൻ
എൻ എസ് എസിന് കൃത്യമായ ഭരണഘടനയും നടപടിക്രമങ്ങളും ഉണ്ടായിട്ടും, യൂണിയന്‍പിരിച്ച് വിട്ട് അഡ്‌ഹോക്ക് കമ്മറ്റിയെ നിയമിച്ച എന്‍എസ്എസ് ജനറൽ സെക്രട്ടറി നടത്തുന്ന നീക്കത്തിനെതിരെ നിയമപരമായി പോരാടുകയാണ് ഹൈറേഞ്ച് എൻ എസ് എസ് യൂണിയൻ പ്രസിഡന്റ് ആർ മണിക്കുട്ടനും ഒരുകൂട്ടം സമുദായ അംഗങ്ങളും. നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വസ്ഥാനത്തുള്ളത് ശേഷികെട്ട നേതൃത്വമാണ്. എൻ എസ് എസ്സിന്റെ നേതൃതലപ്പത്തുള്ളത് ബുദ്ധിശൂന്യനയായ ആളാണെന്ന് സമുദായ അംഗങ്ങൾ തിരിച്ചറിയണമെന്ന് ഹൈറേഞ്ച് എൻ എസ് എസ് യൂണിയൻ പ്രസിഡന്റ് ആർ മണിക്കുട്ടൻ പറഞ്ഞു. കോടതി ആവശ്യപ്പെട്ട രേഖകൾ എല്ലാം ഹൈറേഞ്ചു യൂണിയൻ കോടതിയിൽ ഹാജരാക്കി. എന്നാൽ എൻ എസ് എസ് നേതൃത്വം കോടതിയിൽ സമർപ്പിച്ച രേഖകളെല്ലാം വ്യാജമായിരുന്നു . നേതൃത്വം എത്രമാത്രം ദുർബലമാണ് എന്നതിന്റെ തെളിവാണ് ഇതെന്നും ആർ മണിക്കുട്ടൻ പറഞ്ഞു . തിരഞ്ഞെടുപ്പ് നടത്തി മുഴുവൻ കരയോഗങ്ങൾക്കും വോട്ടവകാശം നൽകുമെന്ന് പറഞ്ഞു അധികാരത്തിൽ കയറിയ അഡ്‌ഹോക് കമ്മറ്റി കഴിഞ്ഞ പതിനഞ്ചുമാസകാലം കൊണ്ട് എട്ടിൽ താഴെ കരയോഗങ്ങളിലാണ് തിരഞ്ഞെടുപ്പ് നടത്തിയത് . ഇതുമൂലം യൂണിയൻ തിരഞ്ഞെടുപ്പിൽ നാല്പത്തിയൊന്നോളം കരയോഗങ്ങൾക്ക് വോട്ടവകാശം ഇല്ലാതാവുന്ന സ്ഥിതി ഉണ്ടാകും . പ്രതിസന്ധി ഘട്ടത്തിൽ പോലും അഴിമതി നടത്തുന്ന രീതിയാണ് നേതൃത്വത്തിൽ നിന്നും ഉണ്ടാവുന്നത് എന്നും ആർ മണിക്കുട്ടൻ ആരോപിച്ചു .