ബസ്സുകൾ കൂട്ടിയിടിച്ചു;അപകടം, ദേശീയ പാതയിൽ പുല്ലുപാറയ്ക്ക് സമീപം കടുവാപ്പാറയിൽ
ദേശീയ പാതയിൽ പുല്ലുപാറയ്ക്ക് സമീപം കടുവപാറയിലാണ് ഇന്ന് രാവിലെ എട്ടുമണിയോടെ അപകടം ഉണ്ടായത്.തങ്കമണി -ചങ്ങനാശേരി റൂട്ടിൽ ഓടുന്ന അപ്പൂസ് ബസും തമിഴ്നാട്ടിൽ നിന്നും ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ്സുമായാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ 8 പേർക്ക് പരുക്കേറ്റു. അപകടത്തെ തുടർന്ന് പാതയിലെ ഗതാഗതവും നിലച്ചിരുന്നു.പീരുമേട് ഫയർ ഫോഴ്സും പെരുവന്താനം പോലീസും സേഫ് സോണും സ്ഥലത്തെത്തി.



