ഗവ.പോളിടെക്നിക് കോളേജ് വണ്ടിപ്പെരിയാർ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കുമളി വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്തിയ എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു.
എൻ. എസ്. എസ്. സപ്ത ദിന ക്യാമ്പിനോട് അനുബന്ധിച് കുമളി വി. എച്. സി സ്കൂളിൽ മതിലിൽ ചിത്രങ്ങൾ വരക്കുകയും സ്കൂൾ പരിസരം വൃത്തിയാക്കി പച്ചക്കറി തോട്ടം നിർമിക്കുകയും ചെയ്തു. കൂടാതെ കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ മതിലുകളിൽ ബോധവൽക്കരണ ചിത്രങ്ങൾ വരക്കുകയും, ഔഷധ തോട്ടം നവീകരിക്കുകയും കാടു പിടിച്ചു കിടന്നിരുന്ന ആശുപത്രി പരിസരം വൃത്തിയാക്കുകയും ചെയ്തു. ക്യാമ്പിനോട് അനുബന്ധിച്ചു കെഎസ്ആർടിസി ഡിപ്പോയുടെ പരിസരം വൃത്തിയാക്കുകയും ബസുകൾ കഴുകി വൃത്തി ആക്കുകയും ചെയ്തു. പഠനം നിലച്ചുപോയ കുരുന്നുകളെ കണ്ടെത്തുന്ന പുനർവഴി ബാക്ക് ടു സ്കൂൾ പ്രോജക്ടിന്റെ ഭാഗമായി കേരളത്തിലെ ഉന്നതികളിൽ നടത്തുന്ന സർവ്വേ കൊല്ലം പട്ടട, മന്നാകുടി, പളിയാക്കുടി എന്നീ കോളനി കളിലെ 200 വീടുകളിൽ നടത്തി.
സമാപന സമ്മേളനം കുമളി ഗ്രാമപഞ്ചായത് മെമ്പർ അനസ് മൂമ്പുഴിയിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ഹെബ ഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി പ്രസിഡന്റ് മനോജ് കാരിമുറ്റം, എൻഎസ്എസ് ഹയർസെക്കൻഡറി വിഭാഗം ക്ലസ്റ്റർ കോ കോർഡിനേറ്റർ അബ്ബാസ് മന്ത്രി, പ്രിൻസിപ്പൽ മല്ലിക. എ,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഇർഷാദ് ഖാദർ എന്നിവർ സംസാരിച്ചു.
അതിഷ.എസ്, അച്ചു ഷാജി, നിത്യ രാമർ, അർജുൻ നാരായണൻ,ആദിത്യൻ. എസ്, ശ്യാം, ശ്രേയ, സൂര്യ, അജയ് ജെഗൻ എന്നീ കുട്ടികൾ ചിത്രങ്ങൾ വരയ്ക്കാൻ നേതൃത്വം നൽകി.ഡിസംബർ 19 ന് ആരംഭിച്ച ക്യാമ്പ് 25 ന് സമാപിച്ചു. ക്യാമ്പിൽ 60 വോളന്റിയമാർ പങ്കെടുത്തു. ക്യാമ്പിന് പ്രോഗ്രാം ഓഫീസർ ഇർഷാദ് കാദർ അസോസിയേറ്റ് പ്രോഗ്രാം ഓഫീസർ എലിസബത് പയസ് എന്നിവർ നേതൃത്വം നൽകി.

