കട്ടപ്പന ലയൺസ് ക്ലബ് , ഓസാനം സ്കൂൾ ലിയോ ക്ലബ്, ഡോൺ ബോസ്കോ സ്കൂൾ ലിയോ ക്ലബ്ബും സംയുക്തമായി നടത്തുന്ന ഫുട്ബോൾ ടൂർണ്ണമെൻറ് ഡിസംബർ 31 -ാം തീയതി നടക്കും
കട്ടപ്പന ATS അരീനയിൽ വച്ചാണ് മത്സരം നടക്കുന്നത്. കുട്ടികളിലും യുവജനങ്ങളിലും ഉള്ള മയക്കു മരുന്നിന്റെ ഉപയോഗം ഇല്ലാതാക്കുക മൊബൈൽ ഫോണിൻറെ ഉപയോഗം കുറയ്ക്കുകയും, സ്പോർട്സ് ലൂടെ അവരുടെ മാനസികവും, ശാരീരികവും ആയിട്ടുള്ള കായിക ക്ഷമത വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ, കട്ടപ്പന ലയൺസ് ക്ലബ്ബിന്റെയും, ഓസാനം സ്കൂൾ ലിയോ ക്ലബ്ബിന്റെയും, ഡോൺ ബോസ്കോ സ്കൂൾ ലിയോ ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഈ ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നത്.
ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുപതോളം പ്രമുഖ ടീമുകൾ പങ്കെടുക്കും. വിജയികൾക്കുള്ള കാഷ് അവാർഡും ട്രോഫിയും, ലയൺസ് ഡിസ്റ്റിക് 2nd VDG Ln.കെ. പി പീറ്റർ നൽകും.കൂടാതെ മികച്ച കളിക്കാരൻ, മികച്ച ഗോൾകീപ്പർ | തുടങ്ങിയവർക്ക് ക്യാഷ് അവാർഡ് ഉണ്ടായിരിക്കും.
കട്ടപ്പന ബേയ്ക്ക് ഫാക്ടറി ആണ് മുഖ്യ സ്പോൺസർമാർ. വാര്‍ത്താസമ്മേളനത്തില്‍ ജെബിന്‍ ജോസ്, ടോം സോജന്‍, ജോയല്‍ ജോജി, സാഹിന്‍ കാറ്റി, സന്തോഷ് ചാളനാട്ട്, എം എം ജോസഫ്, ജോസഫ് ജോണി, ശ്രീജിത്ത് ഉണ്ണിത്താന്‍, അമല്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.

