രാജാക്കാട് സാൻജോ കോളേജിന്റെ എൻ.എസ്. എസ് സപ്തദിന സഹവാസ ക്യാമ്പ് മഞ്ഞപ്പാറ ക്രിസ്തുരാജ് സ്കൂളിൽ തുടങ്ങി

Dec 28, 2025 - 16:30
 0
രാജാക്കാട് സാൻജോ കോളേജിന്റെ എൻ.എസ്. എസ് സപ്തദിന സഹവാസ ക്യാമ്പ് മഞ്ഞപ്പാറ ക്രിസ്തുരാജ് സ്കൂളിൽ തുടങ്ങി
This is the title of the web page

രാജാക്കാട് സാൻജോ കോളേജിന്റെ ഈ വർഷത്തെ എൻ.എസ്. എസ് സപ്തദിന സഹവാസ ക്യാമ്പ് ഹൈറേഞ്ചിലെ തന്നെ ആദ്യകാല സ്കൂൾ ആയ മഞ്ഞപ്പാറ ക്രിസ്തുരാജ് സ്കൂളിൽ തുടങ്ങി. കാലപ്പഴക്കം കൊണ്ട് ഓടുകൾക്കിടയിലൂടെ വെള്ളം ഇറങ്ങുന്ന അവസ്ഥയിലാണ് ഈ കെട്ടിടങ്ങൾ ഉള്ളത്.

ക്യാമ്പിലെ കർമ്മ പരിപാടിയായ ഫിനിക്സ് പുനർജനിയിൽ ഉൾപ്പെടുത്തി എൻ എസ്. എസ് വോളിണ്ടിയേഴ്സ് ആശാരിമാരുടെ സഹായത്തോടുകൂടി മേൽക്കൂര ബലപ്പെടുത്തി. വീണ്ടും ഓടുകൾ നിരത്തി. ഒരുപക്ഷേ സംസ്ഥാനത്തെ ക്യാമ്പുകളിൽ തന്നെ ഏറ്റവും ശ്രദ്ധേയമായ ഒരു കർമ്മ പരിപാടിയാണ് ഇവിടെ പുരോഗമിക്കുന്നത്. പ്രോഗ്രാം ഓഫീസർ അനീഷ് കുമാർ എം എ, കോളേജ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജോസ്‌മി എസ് എച്ച്, സ്കൂൾ മാനേജ്മെന്റ് തുടങ്ങിയവർ നേതൃത്വം നൽകുന്നു

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow