കട്ടപ്പന മാർക്കറ്റിംഗ് സഹകരണ സംഘത്തിൻ്റെ നീതി ഒപ്റ്റിക്കൽസ് അത്യാധുനിക സൗകര്യത്തോടെ പുതിയ ഷോറൂമിൽ പ്രവർത്തനം ആരംഭിക്കുന്നു.

Dec 28, 2025 - 18:15
 0
കട്ടപ്പന മാർക്കറ്റിംഗ് സഹകരണ സംഘത്തിൻ്റെ നീതി ഒപ്റ്റിക്കൽസ് അത്യാധുനിക സൗകര്യത്തോടെ പുതിയ ഷോറൂമിൽ പ്രവർത്തനം ആരംഭിക്കുന്നു.
This is the title of the web page

കഴിഞ്ഞ മൂന്നുവർഷമായി കട്ടപ്പന മാർക്കറ്റിംഗ് സഹകരണ സംഘത്തിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് നീതി ഒപ്റ്റിക്കൽസ്. അത്യാധുനിക മിഷനറികളുടെ സഹായത്തോടെ സൗജന്യമായി നേത്രപരിശോധനയും ഏറ്റവും വിലക്കുറവിൽ കണ്ണടകളും ലെൻസുകളും ഈ സ്ഥാപനത്തിൽ നൽകിവരുന്നു.

പുതു വർഷത്തിൽ കട്ടപ്പന ദീപിക ജംഗ്ഷനിലുള്ള മാർക്കറ്റിംഗ് സഹകരണ സംഘം ബിൽഡിംഗിൽ പാർക്കിംഗ് സൗകര്യത്തോടുകൂടി നീതി ഒപ്റ്റിക്കൽസിൻ്റെ വിപുലീകരിച്ച മറ്റൊരു ഷോറൂം കൂടി പ്രവർത്തനം ആരംഭിക്കുന്നു.ഡിസംബർ 29 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സംഘം പ്രസിഡൻറ് ജോർജ് ജോസഫ് പടവിൽ നീതി ഒപ്റ്റിക്കൽസ് നാടിന് സമർപ്പിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സംഘം വൈസ് പ്രസിഡൻറ് വിനോദ് നെല്ലിക്കൽ അധ്യക്ഷത വഹിക്കും. ഭരണസമിതി അംഗങ്ങളായ എബ്രഹാം ജോസഫ് പന്തംമാക്കൽ, ചെറിയാൻ പി ജോസഫ്, ബിജു ജോസഫ്, ഷീന ജേക്കബ് തുടങ്ങിയവർ പങ്കെടുക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow