സ്വർണത്തിന് വൈകിട്ട് വീണ്ടും വില കൂടി; ഗ്രാം 13,000 ഭേദിച്ചു, വെള്ളിക്കും റെക്കോർഡ്

Dec 27, 2025 - 23:00
 0
സ്വർണത്തിന് വൈകിട്ട് വീണ്ടും വില കൂടി; ഗ്രാം 13,000 ഭേദിച്ചു, വെള്ളിക്കും റെക്കോർഡ്
This is the title of the web page

സംസ്ഥാനത്ത് ഇന്ന് വൈകിട്ട് സ്വർണവില വീണ്ടും ഉയർന്നു. രാവിലെ ഗ്രാമിന് 110 രൂപ കൂടിയിരുന്നു. വൈകിട്ട് 5ഓടെ വീണ്ടും 110 രൂപ കൂടി. ഇതോടെ ഗ്രാമിന് ഇന്ന് ആകെ 220 രൂപ വർധിച്ച് വില 13,055 രൂപയായി. ആദ്യമായാണ് വില 13,000 ഭേദിച്ചത്. പവൻവില ഇന്നാകെ 1,760 രൂപ മുന്നേറി എക്കാലത്തെയും ഉയരമായ 1,04,440 രൂപയിലുമെത്തി. 

 18 കാരറ്റ് സ്വർണവില ഗ്രാമിന് വൈകിട്ട് 100 രൂപ ഉയർന്ന് 10,830 രൂപയായി. വെള്ളിക്ക് ഗ്രാമിന് 10 രൂപ വർധിച്ച് 260 രൂപ. അതേസമയം, ഒരു വിഭാഗം വ്യാപാരികൾ മാത്രമാണ് വില കൂട്ടിയത്. മറ്റുള്ളവർ 22 കാരറ്റ്, 18 കാരറ്റ്, വെള്ളി  എന്നിവയ്ക്ക് രാവിലത്തെ വില തന്നെ നിലനിർത്തി.  

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ശനിയാഴ്ച ആയതിനാൽ രാജ്യാന്തര വില ഇന്നലെ വ്യാപാരാന്ത്യത്തിലെ നിരക്കായ 4,534 ഡോളറിൽ തന്നെ തുടരുകയാണ്. അവധി ദിനമായതിനാൽ കറൻസി വിനിമയനിരക്കിലും മാറ്റമില്ല. എന്നാൽ, മുംബൈ വിപണിവില രാവിലെ ഗ്രാമിന് 14,239 രൂപയായിരുന്നത് ഉച്ചയ്ക്കുശേഷം 14,358 രൂപയിലെത്തി. ഇതാണ് കേരളത്തിൽ ചിലർ വൈകിട്ടും വില കൂട്ടാനിടയാക്കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow