കട്ടപ്പന മേട്ടുക്കുഴിയിൽ വീട്ടമ്മയെ തീ കത്തി മരിച്ച നിലയിൽ കണ്ടെത്തി
കട്ടപ്പന മേട്ടുക്കുഴിയിൽ വീട്ടമ്മയെ തീ കത്തി മരിച്ച നിലയിൽ കണ്ടെത്തി. ചരൽവിളയിൽ മേരി (63) ആണ് മരിച്ചത്. വെളുപ്പിന് ഒരു മണിയോടെ വീട്ടിലെത്തിയ മകനാണ് മൃതദേഹം കണ്ടത്. തുടർന്ന് വണ്ടൻമേട് പോലീസിൽ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

