ഉപ്പതറ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി രമണി രൂപേഷ് തെരഞ്ഞെടുക്കപ്പെട്ടു.
ഉപ്പതറ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി രമണി രൂപേഷ് തെരഞ്ഞെടുക്കപ്പെട്ടു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഏഴാം വാർഡിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ച രമണി രൂപേഷ് എൽഡിഎഫിനൊപ്പം എന്ന നിലപാട് വ്യക്തമാക്കിയിരുന്നു.
രാവിലെ നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കൊപ്പം നിന്ന് വോട്ട് ചെയ്തു.
രമണി രൂപേഷിനെ എൽഡിഎഫ് കാരണപ്രകാരം വൈസ് പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ബിജെപി അംഗം പ്രസിഡണ്ട് ,വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതെ വിട്ടു നിന്നു. വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട രമണി രൂപേഷ് പ്രസിഡൻ്റ് ഷീലാ രാജൻ മുമ്പാകെ സത്യപ്രതിജഞ ചെയ്തു.
സെക്രട്ടറി പി കെ മുജീബ് എൽഡിഎഫ് നേതാക്കൾ എന്നിവർ അനുമോദിച്ചു.

