ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി എൽ.ഡി എഫിലെ ഷീലാ രാജൻ തെരഞ്ഞെടുക്കപ്പെട്ടു.
ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി എൽ.ഡി എഫിലെ ഷീലാ രാജൻ തെരഞ്ഞെടുക്കപ്പെട്ടു.ഒൻപത് വോട്ടുകൾ നേടിയാണ് ഷീലാ രാജൻ തെരഞ്ഞെടുക്കപ്പെട്ടത്.18 അംഗങ്ങൾ ഉള്ള ഉപ്പുതറ പഞ്ചായത്തിൽ എൽ.ഡി എഫ്, -
യു ഡി എഫ് മുന്നണികൾ എട്ട് വീതം സീറ്റുകൾ നേടിയപ്പോൾ സ്വതന്ത്ര അംഗം രമണി രൂപഷ് എൽ ഡി എഫ് നൊപ്പം നിലകൊണ്ടു.ബി.ജെ.പി അംഗം പോട്ടു രേഖപ്പെടുത്താതെ വിട്ടു നിന്നു.തെരഞ്ഞെടുപ്പിന് ശേഷം വരാണധികാരി ജി.എസ് ശ്രീജ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.പഞ്ചായത്ത് സെക്രട്ടറി പി.കെ മുജീബ് ഉപഹാരം നൽകി സ്വീകരിച്ചു.

