റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് ക്രിസ്മസ് ബെൽസ് എന്ന പേരിൽ കരോൾ ഗാന മത്സരം സംഘടിപ്പിച്ചു. കട്ടപ്പന സിഎസ്‌ഐ ഗാർഡനിൽ വച്ച് നടന്ന മത്സരം വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ പ്രസിഡണ്ട് സണ്ണി പൈമ്പിളിൽ ഉദ്ഘാടനം ചെയ്തു.

Dec 24, 2025 - 06:56
 0
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച്  ക്രിസ്മസ് ബെൽസ് എന്ന പേരിൽ കരോൾ ഗാന മത്സരം സംഘടിപ്പിച്ചു.  കട്ടപ്പന സിഎസ്‌ഐ ഗാർഡനിൽ വച്ച് നടന്ന മത്സരം
വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ പ്രസിഡണ്ട്  സണ്ണി പൈമ്പിളിൽ ഉദ്ഘാടനം ചെയ്തു.
This is the title of the web page

 ജില്ലയുടെ വിവിധ മേഖലകളിൽ നിന്നുമായി 12 ഓളം ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് ബഡ്ജറ്റ് ഹോളിഡേയ്സ് സ്പോൺസർ ചെയ്യുന്ന 30001 രൂപയും രണ്ടാം സ്ഥാനം കരസ്ഥമാ

ക്കിയ ടീമിന് ബൂട്ട്സ് ആൻഡ് ബക്കിൾസ് സ്പോൺസർ ചെയ്യുന്ന 20001 രൂപയും മൂന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് സെറാ കർട്ടൻസ് സ്പോൺസർ ചെയ്യുന്ന 10001 രൂപയും, കൂടാതെ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും സമ്മാനങ്ങളും നൽകി.ക്ലബ് പ്രസിഡന്റ് അഖിൽ വിശ്വനാഥൻ അധ്യക്ഷത വഹിച്ച ഉത്ഘാടന യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ പ്രസിഡണ്ട് സണ്ണി പൈമ്പിളിൽ ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന ചീഫ് ഇമാം ഹാഫിസ് യൂസുഫ് മൗലവി, കട്ടപ്പന സി എസ് ഐ പള്ളി വികാരി ഫാ. ബിനോയ്, എൻഎസ്‌എസ് കരയോഗം പ്രസിഡണ്ട് വിശ്വനാഥൻ കെ വി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

 കട്ടപ്പനയുടെ സാമൂഹിക സാംസ്കാരിക സാമുദായിക രംഗത്തെ പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ ആസ്വാദകർക്കായി പ്രത്യേക സമ്മാനങ്ങളും നൽകി.

 പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സന്തോഷ് ദേവസ്യ, സെക്രട്ടറി കിരൺ ജോർജ് തോമസ്, ട്രഷറർ ജോസ് ഫ്രാൻസിസ് പാസ്‌ററ് പ്രസിഡന്റുമാരായ ജോസ് കുര്യാക്കോസ്, ജോസ് ഫ്രാൻസിസ്, ജിതിൻ കൊല്ലംകുടി,വികാസ് സക്കറിയാസ്, ഷിനു ജോൺ, ജോസുകുട്ടി പൂവത്തുംമൂട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow