യന്ത്രവല്‍ക്കരണ ഉപപദ്ധതി: ഓണ്‍ലൈന്‍ അപേക്ഷ 31 മുതല്‍
കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കുന്ന സബ്മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മെക്കനൈസേഷന്‍ (കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപ പദ്ധതി-SMAM) പദ്ധതിയുടെ കീഴില്‍ കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും സബ്‌സിഡിയോടെ നല്‍കുന്നു. വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 40% മുതല്‍ 50% വരെയും കര്‍ഷകരുടെ കൂട്ടായ്മകള്‍, സ്വയംസഹായസംഘങ്ങള്‍, വ്യക്തികള്‍, പഞ്ചായത്തുകള്‍ തുടങ്ങിയവയ്ക്ക് കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ (കസ്റ്റം ഹയറിങ് സെന്ററുകള്‍) സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40% സാമ്പത്തിക സഹായവും യന്ത്രവല്‍ക്കരണ തോത് കുറവായ പ്രദേശങ്ങളില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് 30 ലക്ഷം രൂപ വരെയുള്ള പദ്ധതിക്ക് പരമാവധി 80% എന്ന നിരക്കില്‍ 24 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം അനുവദിക്കും.
അപേക്ഷകള്‍ ഓണ്‍ലൈനായി 31 മുതല്‍ https://agrimachinery.nic.in/index എന്ന വെബ്‌സൈറ്റ് മുഖേന നല്‍കാം. പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുള്ള സഹായങ്ങള്‍ക്കും തൊടുപുഴ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയവുമായോ സ്ഥലത്തെ കൃഷിഭവനുമായോ ബന്ധപ്പെടണം. ഫോണ്‍: 6282645910, 8078103713

