ഒബിസി മോർച്ച ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വർഗീയ അഡ്വ.രൺജിത്ത് ശ്രീനിവാസൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

Dec 19, 2025 - 21:10
 0
ഒബിസി മോർച്ച ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വർഗീയ അഡ്വ.രൺജിത്ത് ശ്രീനിവാസൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
This is the title of the web page

ഒബിസി മോർച്ച സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വർഗ്ഗീയ രൺജിത്ത് ശ്രീനിവാസൻ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു.കട്ടപ്പന ബിജെപി ഓഫീസിൽ നടന്ന അനുസ്മരണപൊതുയോഗത്തിൽ ഒബിസി മോർച്ച ജില്ലാ പ്രസിഡണ്ട് പി എൻ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.ബിജെപിസൗത്ത് ജില്ലാ പ്രസിഡണ്ട് വിസി വർഗീസ് ഉദ്ഘാടനം ചെയ്തു അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മുമ്പിൽ വച്ച്മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച അരുംകൊലയാണ് രൺജിത്ത് ശ്രീനിവാസൻ ഏറ്റുവാങ്ങേണ്ടി വന്നത്.അദ്ദേഹത്തിൻ്റെ വേർപാടിൽ അനുശോധനം രേഖപ്പെടുത്തുന്നതെന്നും പറഞ്ഞു.

മുഖ്യപ്രഭാഷണം ബിജെപി ജില്ലാ ജനറൽ സെക്രട്ടറി സുനിൽകുമാർ കുരുവിട്ട് നിർവഹിച്ചു.നേതാക്കളായഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സോജൻ പാണക്കുന്നേൽ ,ജില്ലാ വൈസ് പ്രസിഡണ്ട് മാരായ കെ എൻ പ്രകാശ്,രത്നമാ ഗോപിനാഥ്,ബിജെപി മണ്ഡലം പ്രസിഡണ്ട് അസ്വ .സുജിത്ത് ശശി,മേഖലാ സെക്രട്ടറികെ എൻ ഷാജി,സംസ്ഥാന കൗൺസിൽ സി കെ ശശി,സുരേഷ് കുമാർ,തങ്കച്ചൻ പുരയിടം,പി കെ പ്രസാദ്,കെ എൽ അമ്പിളി, കൗൺസിലർമാരായ പി ആർ രമേശ്,മഞ്ജു സതീഷ്,എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow