ഡ്രൈവിംഗ് ടെസ്റ്റ് കഴിഞ്ഞാലുടൻ ലൈസൻസ് ; നൂതന സംവിധാനവുമായി ഇടുക്കി ആർ ടി ഓഫീസ്

Dec 19, 2025 - 19:35
 0
ഡ്രൈവിംഗ് ടെസ്റ്റ് കഴിഞ്ഞാലുടൻ  ലൈസൻസ് ; നൂതന സംവിധാനവുമായി  ഇടുക്കി ആർ ടി ഓഫീസ്
This is the title of the web page

 ആധുനിക രീതിയിൽ നിർമിച്ച ഡ്രൈവിങ് ടെസ്റ്റിങ് സെൻ്റർ കട്ടപ്പന കൊച്ചുതോവാളയിൽ പ്രവർത്തനമാരംഭിച്ചു. കട്ടപ്പന നഗരസഭാംഗം ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. 'മിംഡാറ്റ്' എന്ന പേരിൽ ആരംഭിച്ച സെൻ്ററിൽ ഡ്രൈവിങ് ടെസ്റ്റ് പാസായാലുടൻ ലൈസൻസ് ലഭിക്കും. സംസ്ഥാന ഗതാഗത വകുപ്പുമന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ പുതിയ തീരുമാന പ്രകാരം എല്ലാത്തരം വാഹനങ്ങളിലും പരിശീലനം സിദ്ധിച്ചവർക്ക് ഒരേസ്ഥലത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനായാണ് ആധുനിക രീതിയിലുള്ള ടെസ്റ്റിംഗ് സെൻറർ കട്ടപ്പനയിൽ ആരംഭിച്ചത്.ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ ഉത്തരവ് പ്രകാരം ഇടുക്കി ആർടിഒ പി എ ഷബീർ , ജോയിന്റ് ആർടിഒ പി എ സമീർ എന്നിവരുടെ മേൽനോട്ടത്തിലാണ് സെൻ്റർ സ്ഥാപിച്ചത്.

 കട്ടപ്പന കൊച്ചുതോവാളയിൽ മൂന്നേക്കറോളം വരുന്ന സ്ഥലത്ത് സർക്കാർ - സ്വകാര്യ സംയുക്ത പങ്കാളിത്തത്തോടെയാണ് മിംഡാറ്റ് ആരംഭിച്ചത്.ഇടുക്കി ആർ ടി ഓഫീസിന് കീഴിൽ വരുന്ന ഡ്രൈവിംഗ് ടെസ്‌റ്റുകൾ സംസ്ഥാന ഗതാഗത കമ്മീഷണറുടെ ഉത്തരവുപ്രകാരം കട്ടപ്പന 'മിംഡാറ്റ്' ടെസ്റ്റിങ് ഗ്രൗണ്ടിലേക്ക് മാറ്റി. ഉദ്ഘാടനത്തെ തുടർന്ന് സ്ഥാപിച്ച പുതിയ ഡ്രൈവിംഗ് ടെസ്റ്റിംഗ് സെൻററിൽ വിവിധയിനം വാഹനങ്ങളോടിക്കുവാൻ പരിശീലിച്ചവരുടെ ടെസ്റ്റ് നടത്തി ഉടൻതന്നെ ലൈസൻസും നൽകി. ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ബീന ടോമി,സിബി പാറപ്പായി, റെജി ഇലിപ്പുലിക്കാട്ട് മിംഡാറ്റ് എം ഡി പി ആർ മനീഷ് ,ഇടുക്കി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എൽദോ വർഗീസ്, ജിൻസ്, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ , മുൻ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ സാമുവൽ തുടങ്ങിയവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow