ഇൻഫാം രജത ജൂബിലി ദീപശിഖാ പ്രയാണത്തിന് കട്ടപ്പന കാർഷിക താലൂക്കിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജൂബിലിയുടെ ഭാഗമായി 2026 ജനുവരി 3 ന് കട്ടപ്പനയിൽ ആയിരങ്ങൾ പങ്കെടുക്കുന്ന വിളംബര റാലിയും നടക്കും

Dec 19, 2025 - 12:24
 0
ഇൻഫാം രജത ജൂബിലി ദീപശിഖാ പ്രയാണത്തിന് കട്ടപ്പന കാർഷിക താലൂക്കിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ജൂബിലിയുടെ ഭാഗമായി 2026 ജനുവരി 3 ന് കട്ടപ്പനയിൽ ആയിരങ്ങൾ പങ്കെടുക്കുന്ന വിളംബര റാലിയും നടക്കും
This is the title of the web page

ഇൻഫാം രജത ജൂബിലി ദീപശിഖാ പ്രയാണത്തിന് കട്ടപ്പന കാർഷിക താലൂക്കിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.ജൂബിലിയുടെ ഭാഗമായി 2026 ജനുവരി 3 ന് കട്ടപ്പനയിൽ ആയിരങ്ങൾ പങ്കെടുക്കുന്ന വിളംബര റാലിയും നടക്കും.

കർഷകരുടെ ഉന്നമനത്തിനായി ഫാദർ വടക്കേമുറി സ്ഥാപിക കർഷക സംഘടനയാണ് ഇൻഫാം.ഇന്ന് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി ലക്ഷക്കണക്കിന് കർഷകരാണ് ജാതി മത വർഗ്ഗ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഇൻഫാമിൽ അംഗങ്ങളായിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

രജത ജൂബിലിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ നിന്നുമാരംഭിച്ച ദീപശിഖാ പ്രായണത്തിനാണ് കട്ടപ്പനയിൽ സ്വീകരണം നൽകിയത്.

2026 ജനുവരി 3 ന് കട്ടപ്പനയിൽ 1000 ങ്ങൾ പങ്കെടുക്കുന്ന വിളംബര റാലി നടക്കും.തുടർന്ന് നടക്കുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് V D സതീശൻ ഉദ്ഘാടനം ചെയ്യും.മന്ത്രി റോഷി അഗസ്റ്റിൻ,M M മണി MLA തുടങ്ങിയവർ സംസാരിക്കും.ഫെബ്രുവരി 1 ന് കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന ജൂബിലി സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കട്ടപ്പനയിൽ നടന്ന ദീപശിഖാ പ്രയാണ യാത്രയിൽ താലൂക്ക് ഡയറക്ടർ ഫാദർ വർഗ്ഗീസ് കുളംമ്പള്ളിൽ അദ്ധ്യക്ഷനായിരുന്നു.ഇൻഫാം മേഖലാ പ്രസിഡന്റ് സെബാസ്റ്റ്യൻ മുക്കുങ്കൽ ആണ് ജാഥ ക്യാപ്റ്റൻ .കാർഷിക ജില്ലാ ജോയിന്റ് ഡയറക്ടർ ഫാദർ ആൽബിൻ ,ഹൈറേഞ്ച് മേഖല ഡയറക്ടർ ഫാദർ റോബിൻ പട്ടരു കാലായിൽ , കട്ടപ്പന ഗ്രാമ സമിതി പ്രസിഡന്റ് PD തോമസ്, മഹിളാ സമാജ് താലൂക്ക് പ്രസിഡന്റ് ജിസ്ബി ജോബീഷ് , താലൂക്ക് സെക്രട്ടറി സാജൻ കല്ലിടുക്കനാനിയിൽ തുടങ്ങിയവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow