ഇടുക്കി സിപിഐയിൽ പൊട്ടിത്തെറി. 45 വർഷത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചതായി മുതിർന്ന സി പി ഐ നേതാവ് കെ കെ ശിവരാമൻ
ഇടുക്കി സിപിഐയിൽ പൊട്ടിത്തെറി. ജില്ല നേതൃത്വത്തിനെതിരെ സിപിഐയുടെ മുതിർന്ന നേതാവും ഇടുക്കി ജില്ല മുൻ സെക്രട്ടറിയുമായ കെ കെ ശിവരാമൻ.
45 വർഷത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചതായി കെ കെ ശിവരാമൻ.ഇനി സാധാരണ പാർട്ടി പ്രവർത്തകൻ.പാർട്ടിയുടെ ആശയങ്ങളോട് 100 ശതമാനം സത്യസന്ധത കാണിച്ചു. ഇടുക്കി ജില്ലയിലെ പാർട്ടിയുമായി യോജിച്ച് പോകാൻ കഴിയുന്നില്ല.
നിക്ഷിപ്ത താല്പര്യങ്ങളാണ് പാർട്ടിയെ നയിക്കുന്നത്. ഇടുക്കിയിൽ കുറെ കാലമായി പാർട്ടിയിൽ വിമർശനവും സ്വയം വിമർശനവും ഇല്ല. ജില്ലയിൽ പാർട്ടി തകർന്നു.സിപിഐ പോകേണ്ട വഴിയിലല്ല പോകുന്നത്. സത്യം പറയുമ്പോൾ ചിലർ പ്രകോപിതരാകുന്നു.
ജില്ലയിൽ ചില മാഫിയ പ്രവർത്തിക്കുന്നു. അവർക്കൊപ്പം ഒട്ടി ചിലർ പ്രവർത്തിക്കുന്നു. സംസ്ഥാന നേതൃത്വത്തിനെതിരെയും കെ കെ ശിവരാമൻ വിമർശനം ഉന്നയിച്ചു. മുൻ സെക്രട്ടറിമാർ ഉണ്ടായിരുന്നപ്പോൾ പാർട്ടിക്ക് ചലനം ഉണ്ടായിരുന്നു. ഇന്ന് അങ്ങനെ ഒരു ചലനം ഇല്ലെന്നും അദ്ദേഹം ആരോഹിച്ചു.

