കട്ടപ്പന നഗരസഭയിലെ വിമതൻമാരെ പുറത്താക്കി കോൺഗ്രസ്
കട്ടപ്പന നഗരസഭാ തിരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥികളായി മത്സരിക്കുന്നവർക്കെതിരെ നടപടിയുമായി കോൺഗ്രസ് നേതൃത്വം.കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് ജനറൽ സെക്രട്ടറി ഷമേജ് കെ ജോർജ്,മണ്ഡലം സെക്രട്ടറി റിൻ്റോ സെബാസ്റ്റ്യൻ,മണ്ഡലം സെക്രട്ടറി ജിജി ചേലക്കാട്,മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ബീനാ ജോബി,മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി മായാ ബിജു എന്നിവരെയാണ് ഡിസിസി പ്രസിഡൻറ് പുറത്താക്കിയത്.



