കട്ടപ്പന സ്വദേശി അറസ്റ്റിൽ ; അന്തർ സംസ്‌ഥാന എം ഡി എം എ വില്പന സംഘത്തിലെ ഒരാൾകൂടെ അറസ്റ്റിൽ

Nov 13, 2025 - 10:26
 0
കട്ടപ്പന സ്വദേശി അറസ്റ്റിൽ ; അന്തർ സംസ്‌ഥാന എം ഡി എം എ വില്പന സംഘത്തിലെ ഒരാൾകൂടെ അറസ്റ്റിൽ
This is the title of the web page

വില്പനക്ക് കൊണ്ടുവന്ന 39.7 ഗ്രാം എം. ഡി എം എ യുമായി 2025 ഒക്ടോബർ മാസം 25 ന് മുളകരമേട്, എ കെ ജി പടി ടോപ്പ്, കാഞ്ഞിരത്തുംമൂട്ടിൽ സുധീഷ് (28) നെ പോലീസ് അറസ്റ്റുചെയ്തതിനെ തുടർന്നുണ്ടായ അന്വേഷണത്തില്‍ കട്ടപ്പന മുളകരമേട് അരിപ്ലാക്കൽ വീട്ടിൽ ജെറോം ജോയി (27) യും അറസ്റ്റിലായി. പ്രതിയെ ബാംഗ്ലൂരിൽ നിന്നുമാണ് പിടികൂടിയത്.

ഇടുക്കി ജില്ലാ പോലീസ് മേധാവി ശ്രീ. കെ എം സാബു മാത്യു ഐ പി എസിന്റെ നിർദേശത്തെ തുടർന്ന് കട്ടപ്പന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ കട്ടപ്പന പോലീസ് ഇൻസ്പെക്ടർ റ്റി സി മുരുകൻ, സബ് ഇൻസ്പെക്ടർ മഹേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജോബിൻ ജോസ്, ജോസഫ്, സിവിൽ പോലീസ് ഓഫീസർ അൽബാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow