ഉപ്പുതറ അമ്പലപ്പാറ ശ്രീ ശുഭാനന്ദ തപോഗിരി തീർത്ഥാടനത്തിന് കൊടിയേറി.ശ്രീശുഭാനന്ദഗിരി മുഖ്യാചാര്യൻ സ്വാമി കൃഷ്ണദാസ് കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു
ഉപ്പുതറ അമ്പലപ്പാറ ശ്രീ ശുഭാനന്ദ തപോഗിരി തീർത്ഥാടനത്തിന് കൊടിയേറി.ശ്രീശുഭാനന്ദഗിരി മുഖ്യാചാര്യൻ സ്വാമി കൃഷ്ണദാസ് കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. മുഖ്യ തീർത്ഥാടന ദിനമായ 17 ന്
നടക്കുന്ന ആത്മീയ സമ്മേളനം സ്വാമി സൂക്ഷ്മാനന്ദ ഉദ്ഘാടനം ചെയ്യും.
ആത്മബോധോദയ സംഘം സ്ഥാപകൻ
ശ്രീശുഭാനന്ദ സ്വാമികൾ തപസ്സനുഷ്ഠിച്ച അമ്പലപ്പാറ തപോഗിരി തീർത്ഥാടനത്തിനും, തപസ് പൂർത്തീകരണത്തിൻ്റെ 111 -ാം വാർഷികത്തിനുമാണ് കൊടിയേറിയത്. ഇന്ന് മുതൽ മുതൽ 17 വരെയാണ് തീർഥാടനം.
സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന തീർത്ഥാട കേന്ദ്രമാണ് അമ്പലപ്പാറ തപോ ഗിരി. ഇരുമുടി കെട്ടുമേന്തിയാണ് ഇവിടെ ഭക്തർ മലചവുട്ടി സായൂജ്യമടയുന്നത്. ഇന്ന് രാവിലെ ശ്രീശുഭാനന്ദഗിരി മുഖ്യാചാര്യൻ സ്വാമി കൃഷ്ണദാസ് കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു.
കൊടിമരച്ചുവട്ടിൽ ദക്ഷിണ, നേർച്ച, അനുഗ്രഹ പ്രാർഥന, 12 ന് പ്രഭാഷണം, വൈകിട്ട് ഏഴിന് വിശേഷാൽ ആരാധന, ആത്മീയ പ്രഭാഷണം. വെള്ളിയാഴ്ച മുതൽ എല്ലാ ദിവസവും രാവിലെ ആറിന് ഗുരുപൂജ, വിശേഷാൽ ആരാധന, എട്ടിന് നാമസങ്കീർത്താലാപനം, 12 മുതൽ വിശേഷാൽ ആരാധന, വൈകിട്ട് ഏഴ് മുതൽ ആത്മീയ പ്രഭാഷണം. 16 വൈകിട്ട് ഏഴിന് ആത്മീയ സമ്മേളനം സ്വാമി കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും.
സ്വാമി ത്യാഗാനന്ദ അധ്യക്ഷനാകും. പ്രധാന തീർത്ഥാടന ദിനമായ 17 രാവിലെ ആറിന് ഗുരുപൂജ, ദക്ഷിണ, കാണിക്ക, വിശേഷാൽ ആരാധന, 6.30 മുതൽ ഇരുമുടിക്കെട്ടു സ്വീകരണം , 10 മുതൽ ഭജൻ, 11 ന് ആത്മീയ സമ്മേളനം സ്വാമി സൂക്ഷ്മാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമി ജീവാനന്ദ മഹാരാജ് മുഖ്യപ്രഭാഷണം നടത്തും, സ്വാമി കൃഷ്ണദാസ് അധ്യക്ഷനാകും.തുടർന്ന് ഭക്തി ഗാനസുധ, രാത്രി എട്ട് മുതൽ ആത്മീയ പ്രഭാഷണം. 18 രാവിലെ 5.30 ന് ശാന്തിധനാർപ്പണം, തുടർന്ന് കൊടിയിറക്ക്.

