കാഞ്ചിയാർ എഫ്.എച്ച്.സിയിൽ ഡോക്ടർ നിയമനം
കാഞ്ചിയാർ ഫാമിലി ഹെൽത്ത് സെൻ്ററിൽ (എഫ്.എച്ച്. സി) ഈവിനിംഗ് ഒ.പിയിലേക്ക് ഒഴിവുള്ള ഒരു ഡോക്ടർ (താത്കാലികം) തസ്തികയിലേയ്ക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
എം.ബി.ബി.എസും ടി സി എം സി രജിസ്ട്രേഷനുമാണ് വേണ്ട യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ഇന്ന് (7) രാവിലെ 11 മണിക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കുന്ന ഇൻ്റർവ്യൂവിൽ ബയോഡാറ്റ, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 04868-271810




