രാജകുമാരി ഇടമറ്റത്ത് വാഹനാപകടം; ഒരാൾ മരിച്ചു
 
                                മുവാറ്റുപുഴ അയവന സ്വദേശി ആന്റോ ആണ് മരിച്ചത്.പണിക്കൻകുടിയിൽ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഒപ്പമുള്ള നാല് പേരെ പരിക്കുകളോടെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരാളുടെ നില ഗുരുതരമാണ്. വാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടപെട്ടതാണ് അപകട കാരണം.റോഡിൽ നിന്നും തെന്നി മാറി വാഹനം സമീപത്തെ കൃഷിയിടത്തിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ആന്റോയാണ് വാഹനം ഓടിച്ചിരുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
.jpg) 
   
  .jpg) 
   
   
  .jpg) 
  
 
   
   
   
   
   
   
   
   
   
  .jpeg) 
   
  

 
                    
                 
                    
                 
                    
                 
                    
                 
                    
                 
                    
                 
                    
                
 
                                             
                                             
                                             
                                            