44-ാ മത് കട്ടപ്പന ഉപജില്ല കലോത്സവത്തിന് ട്രോഫികളെല്ലാം എത്തി ; എം എസ് എഫ് എസ് ഫാദേഴ്സ് 11ട്രോഫികൾ കലോത്സവത്തിന് സംഭാവനയായി നൽകി. ട്രോഫി കമ്മറ്റി ട്രോഫികൾ ഏറ്റ് വാങ്ങി
 
                                44 -മത് സബ്ജില്ലാ കലോത്സവും കുറ്റമറ്റ രീതിയിലാണ് പുരോഗമിക്കുന്നത്. മത്സരിക്കുന്ന ഒന്നും രണ്ടും സ്ഥാനം നേടുന്ന മത്സരാർത്ഥികൾക്ക് ട്രോഫികളും സർട്ടിഫിക്കേറ്റുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ട്രോഫി കമ്മറ്റിയും പ്രവർത്തിച്ചു വരുന്നു. എവർറോളിംഗ് ട്രോഫികൾ വളരെ നേരത്തെ തന്നെ സ്കൂളിൽ എത്തിയിരുന്നു.
വ്യക്തിഗത ട്രോഫികളിൽ ഭൂരിഭാഗവും ട്രോഫികമ്മറ്റി സംഘടിപ്പിച്ചിരുന്നു. കുറവ് വന്ന 11 ട്രോഫികൾ ഇരുപതേക്കറിൽ ജർമ്മൻ ഭാഷ പഠിപ്പിക്കുന്ന എം എസ് എഫ് എസ് ഫാദേഴ്സ് നൽകിയതോടെ ട്രോഫികൾ പൂർണ്ണമായും സ്കൂളിലെത്തി. ഇതോടെ വിജയിക്കുന്ന മുഴുവൻ കുട്ടികൾക്കും ട്രോഫി നൽകാൻ കഴിയും.
സംസ്കൃത കലോത്സവം, തമിഴ് കലോത്സവം, എൽപി യുപി, എച്ച് എസ് എച്ച് എസ് എസ് എന്നീ വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം ട്രോഫികൾ നൽകും. കലോത്സവ വേദിക്കരുകിൽ സെൽഫി പോയൻ്റിൽ വെച്ച് മത്സരം അവസാനിക്കുന്ന മുറക്ക് ട്രോഫികൾ വിതരണം ചെയ്യും. ഓരോ വിഭാഗത്തിലും കൂടുതൽ പോയൻ്റ് നേടുന്ന ടീമിന് സമാപന സമ്മേളനത്തിൽ വെച്ച് ട്രോഫികൾ വിതരണം ചെയ്യും.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
.jpg) 
   
  .jpg) 
   
   
  .jpg) 
  
 
   
   
   
   
   
   
   
   
   
  .jpeg) 
   
  



 
                    
                 
                    
                 
                    
                 
                    
                 
                    
                 
                    
                 
                    
                
 
                                             
                                             
                                             
                                            