യുഗ പ്രഭാവനായ സമുദായ ആചാര്യൻ ശ്രീ മന്നത്ത് പത്മനാഭന്റെ 149-ാം ജയന്തി ആഘോഷങ്ങൾ നടത്തുന്നതിന് മുന്നോടിയായി ഉള്ള സ്വാഗതസംഘ രൂപീകരണം കട്ടപ്പന കരയോഗ മന്ദിരത്തിൽ വച്ച് നടന്നു
നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപക നേതാവ് യുഗ പ്രഭാവനായ സമുദായ ആചാര്യൻ ശ്രീ മന്നത്തുപത്മനാഭന്റെ 149 -മത് ജയന്തി ആഘോഷങ്ങൾ ശ്രീപത്മനാഭപുരം ധർമ്മ പാഠശാലയിൽ വച്ച് നടക്കുന്നതിന്റെ മുന്നോടിയായിട്ടുള്ള സ്വാഗതസംഘ രൂപീകരണം കട്ടപ്പന കരയോഗ മന്ദിരത്തിൽ വച്ച് നടന്നു.
ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ പ്രസിഡണ്ട് ആർ.മണിക്കുട്ടന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ സെക്രട്ടറി AJ രവീന്ദ്രൻ വിഷയാവതരണം നടത്തി . ഹൈറേഞ്ച് എൻഎസ്എസ് യൂണിയന് കീഴിലുള്ള കരയോഗം പ്രസിഡണ്ടുമാരും സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു .
ജയന്തി ആഘോഷങ്ങളുടെ വിപുലമായ നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.വനിതാ യൂണിയൻ സെക്രട്ടറി ഉഷാ ബാലൻ യൂണിയൻ ഭരണസമിതി അംഗങ്ങളായ MKj ശശിധരൻ നായർ,TK അനിൽകുമാർ,KG വാസുദേവൻ നായർ,ജി. ഗോപാലകൃഷ്ണൻ നായർ,G.ശിവശങ്കരൻ നായർ എന്നിവർ സംസാരിച്ചു.

