കാഞ്ചിയാർ കൽത്തൊട്ടി കിഴക്കേ മാട്ടുക്കട്ട റോഡ് തകർന്ന് ഗതാഗതം ദുഷ്കരം
കുടിയേറ്റ മേഖലയാണ് കാഞ്ചിയാർ കൽത്തൊട്ടി കിഴക്കേ മാട്ടുക്കട്ട ഭാഗങ്ങൾ നിരവധി പേർ അധിവസിക്കുന്ന ഒരു മേഖലയാണ്. കൽത്തൊട്ടിൽ നിന്നും കിഴക്കേ മാട്ടു പോകുന്ന പ്രധാന പാതയാണ് നിലവിൽ തകർന്ന ഗതാഗത കാൽനട യാത്ര അതിദുഷ്കരമായി കിടക്കുന്നത്. ഈ റോഡിൻറെ വിവിധ ഭാഗങ്ങൾ തകർന്ന വലിയ കുഴികൾ രൂപപ്പെട്ടു കിടക്കുകയാണ്. ചെറുവാഹനങ്ങൾ വളരെ പ്രയാസപ്പെട്ടു വേണം ഇതുവഴി നിലവിൽ കടന്നുപോകുവാൻ.
വർഷങ്ങൾക്കു മുമ്പ് പിഎംജിഎസ് വൈ പദ്ധതിയിലാണ് ഈ റോഡ് നിർമ്മിച്ചത്. ഇതിനുശേഷം കൃത്യമായ സമയങ്ങളിൽ ഈ റോഡിൻറെ ആറ്റകുറ്റ പണികൾ നടന്നതുമില്ല.വർഷങ്ങൾ പിന്നിട്ടതോടെ ഈറോഡ് തകർന്ന് നിലവിൽ ഗതാഗതം ദുഷ്കരമായി കഴിഞ്ഞു. പ്രദേശവാസികൾ നിരവധി തവണ ഈ വിഷയം ത്രിതല പഞ്ചായത്ത് അധികൃതർ മുൻപാകെ ധരിപ്പിച്ചെങ്കിലും അറ്റകുറ്റപ്പണി കൾക്ക് താമസം നേരിടുകയാണ്.
അതേസമയം നാട്ടുകാരുടെ ദുരവസ്ഥ മനസ്സിലാക്കി ഗ്രാമപഞ്ചായത്ത് അംഗം ജോമോൻ തെക്കേൽ കൽത്തൊട്ടി ടൗൺ മുതൽ വെട്ടം പടി വരെയുള്ള റോഡിൻറെ ഭാഗം നവീകരിക്കാൻ തുക വക ഇരുത്തിയിട്ടുണ്ട് ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്.
ഇതുകൊണ്ട് ഈ റോഡിൻറെ ദുരവസ്ഥയ്ക്ക് മാറ്റം ഉണ്ടാകുന്നില്ല. ബാക്കി ഭാഗമാണ് ഏറ്റവും കൂടുതൽ തകർന്നിരിക്കുന്നത്. വലിയ തുക മുടക്കിയാൽ മാത്രമേ ഈ റോഡിൻറെ പൂർണമായ നവീകരണം സാദ്ധ്യമാകൂ. അടിയന്തരമായി ഈ റോഡിൻറെ ദുരവസ്ഥയ്ക്ക് ബന്ധപ്പെട്ടവർ ഒരു പരിഹാരം കണ്ടെത്തി തരണമെന്ന് ആവശ്യമാണ് ഈ പ്രദേശത്തെ ആളുകൾ മുന്നോട്ട് വയ്ക്കുന്നത്.
പ്രായമായവരും രോഗികളായ വരും ഉൾപ്പെടെ ഉള്ള ഒരു മേഖലയാണ്. ഒരു ആശുപത്രി ആവശ്യം വന്നാൽ പോലും സുഗമമായി ഇവരെ തൊട്ടടുത്ത ആശുപത്രി കൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യവും നിലനിൽക്കുന്നുണ്ട്.

