നഗരസഭയായി ഉയർത്തപ്പെട്ടതിന് ശേഷം കട്ടപ്പനയുടെ ആരോഗ്യ മേഖലക്കുണ്ടായ വളർച്ചയുടെ പ്രകടമായ തെളിവാണ് വാഴവരയിൽ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന അർബൻ പി എച്ച് സ്സിയുടെ ഈ കെട്ടിടമെന്ന് സംസ്ഥാന ജല വകുപ്പ് മന്ത്രിറോഷി അഗസ്റ്റിൻ

Oct 26, 2025 - 17:53
Oct 26, 2025 - 19:08
 0
നഗരസഭയായി ഉയർത്തപ്പെട്ടതിന് ശേഷം കട്ടപ്പനയുടെ ആരോഗ്യ മേഖലക്കുണ്ടായ വളർച്ചയുടെ പ്രകടമായ തെളിവാണ് വാഴവരയിൽ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന അർബൻ പി എച്ച് സ്സിയുടെ ഈ കെട്ടിടമെന്ന് സംസ്ഥാന ജല വകുപ്പ് മന്ത്രിറോഷി അഗസ്റ്റിൻ
This is the title of the web page

 ഇരുപതേക്കർ പ്രാഥമിക ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തപ്പെട്ടതും പാറക്കടവിൽ ആരംഭിച്ച ക്യാൻസർ നിർണയ കേന്ദ്രവും വള്ളക്കടവിലും പാറക്കടവിലുംനത്തുകല്ലിലും ആരംഭിച്ച വെൽനസ് സെൻററുകളും ഇതിന് പ്രകടമായ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നഗരസഭാ കൗൺസിലിന്റെ പ്രത്യേക അപേക്ഷ പ്രകാരം പാറക്കടവ് ക്യാൻസർ നിർണയ കേന്ദ്രത്തിൽ മോമോഗ്രാം വാങ്ങുന്നതിനായി അൻപത് ലക്ഷം രൂപ അനുവദിച്ചതിന് പുറമേ വാഴവര അർബൻ പിഎച്ച് സ്സി യിൽഎക്സ്-റേ യൂണിറ്റ് ആരംഭിക്കുന്നതിന് 20 ലക്ഷം രൂപ കൂടി അനുവദിക്കുകയാണെന്നും മന്ത്രി ഉദ്ഘാടനയോഗത്തിൽ പ്രഖ്യാപിച്ചു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 മുൻസിപ്പൽ ചെയർപേഴ്സൺബീന ടോമി അധ്യക്ഷത വഹിച്ചു വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ ജെ ബെന്നി,ജോയ് വെട്ടിക്കുഴി, ലീലാമ്മ ബേബി ,മനോജ് മുരളി ,സിബി പാറപ്പായി ,പ്രശാന്ത് രാജു , ബിനു കേശവൻ, സോണിയ ജയ്ബി , സജിമോൾ ഷാജി. വി.ആർ സജി, അഡ്വക്കേറ്റ് മനോജ് എം തോമസ്, ജോസുകുട്ടി കണ്ണമുണ്ടയിൽ, രത്നമ്മ സുരേന്ദ്രൻ കെ എൻ ഷാജി സനീഷ് മോഹൻ സിനുവലുമ്മേൽ ഷാജി അഗസ്റ്റിൻ അജീഷ് അറുകുഴി തുടങ്ങിയവർ പ്രസംഗിച്ചു .

What's Your Reaction?

like

dislike

love

funny

angry

sad

wow