കേരള കോൺഗ്രസ് രാജാക്കാട് മണ്ഡലം കൺവെൻഷനും ഓഫീസ് ഉദ്ഘാടനവും നാളെ നടക്കും
കേരള കോൺഗ്രസ് രാജാക്കാട് മണ്ഡലം കൺവെൻഷനും ഓഫീസ് ഉദ്ഘാടനവും നാളെ നടക്കും. വൈകിട്ട് 4 ന് ഇന്ത്യൻ ഓയിൽ പമ്പിന് സമീപം ഉള്ള കെട്ടിടത്തിൽഓഫീസ് ഉദ്ഘാടനത്തിന് ശേഷം നടക്കുന്ന കൺവെൻഷൻ ജില്ലാ പ്രസിഡൻ്റ് എം.ജെ ജേക്കബ്ബ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡൻ്റ് സിബി കൊച്ചുവള്ളാട്ട് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ഹൈ പവർ കമ്മിറ്റി അംഗം അഡ്വ. തോമസ് പെരുമന മുഖ്യപ്രഭാഷണം നടത്തും.
ഉന്നതാധികാര സമിതി അംഗം നോബിൾ ജോസഫ്,കർഷക യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് വർഗീസ് വെട്ടിയാങ്കൽ, വനിത കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഷൈനി സജി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോസ് പൊട്ടംപ്ലാക്കൽ,ചാക്കോ നടുക്കുടി,കർഷക യൂണിയൻ ജില്ലാ പ്രസിഡൻ്റ് ബിനു പി.ജോൺ,ജില്ലാ കമ്മിറ്റി അംഗം പി.ഡി ദേവസ്യാ, നിയോജക മണ്ഡലം സെക്രട്ടറി ഒ.എസ് ജോസഫ് എന്നിവർ പ്രസംഗിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

