ബിജെപി ഉടുമ്പൻചോല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാന്തൻപാറയിൽ നയ വിശദീകരണയോഗം സംഘടിപ്പിച്ചു
ഫോക്സോ നിയമപ്രകാരം കേസെടുത്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് പോലീസ് തയ്യാറാകുന്നില്ല. എച്ച് ആർ ടി ടി യൂണിയന്റെ നേതാവായ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും സി സന്തോഷ് കുമാർ കുറ്റപ്പെടുത്തി. ഭാര്യക്ക് മോശം മെസ്സേജ് അയച്ചത് ചോദ്യം ചെയ്യാൻ എത്തിയവരെ ആക്രമിക്കുകയും പിന്നീട് രാഷ്ട്രീയ വിഷയമാക്കി മാറ്റുകയും ചെയ്യുന്ന നിലപാടാണ് സിപിഐഎം പ്രാദേശിക നേതൃത്വം സ്വീകരിച്ചതെന്നും.
ബിജെപി സംഘപരിവാർ പ്രവർത്തകരെ കൈകാര്യം ചെയ്ത ഇല്ലാതാക്കാം എന്നത് സിപിഎമ്മിന്റെ വ്യാമോഹമാണെന്നും സി സന്തോഷ് കുമാർ പ്രതികരിച്ചു. നിയോജകമണ്ഡലം പ്രസിഡണ്ട് കെ പി അനീഷ് അധ്യക്ഷത വഹിച്ചു. വിഎസ് സജിമോൻ സ്വാഗതമാശംസിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റിയംഗം ശ്രീനഗരി രാജൻ മുഖ്യപ്രഭാഷണം നടത്തി.
എൻ പി ശശിധരൻ, കെ ഡി അജയകുമാർ, അരുൺ അമ്പാടി, ബിജു കോട്ടയിൽ, ബിനു അമ്പാടി, ശശീന്ദ്രൻ കുരുവിക്കാട്ട്, ബിനോയ് ആനിക്കാട്ട്, ബാലൻസ് തെറ്റിയരിക്കൽ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

